Type Here to Get Search Results !

Bottom Ad

പിഎന്‍ബി തട്ടിപ്പില്‍ മലയാളിയടക്കം നാലുപേര്‍ കൂടി അറസ്റ്റില്‍


ന്യൂഡല്‍ഹി (www.evisionnews.co): വജ്രവ്യാപാരിയായ നീരവ് മോദിയുടെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മലയാളിയടക്കം നാലുപേര്‍ അറസ്റ്റില്‍. ഗീതാജ്ഞലി കമ്ബനി ഡയറക്ടറും പാലക്കാട് സ്വദേശിയുമായ അനിയത്ത് ശിവരാമന്‍ നായരാണ് സി.ബി.ഐ സംഘം അറസ്റ്റു ചെയ്ത മലയാളി. 

നീരവ് മോദിയുടെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെ രത്‌നവ്യാപാരശാലയായ ഗീതാഞ്ജലി ജെംസിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് ശിവരാമന്‍ നായര്‍. കേസില്‍ പത്താം പ്രതിയായ ഇയാളെ നേരത്തെ സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു. ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഡയറക്ടറായിരുന്ന അനിയത്ത് ശിവരാമനാണ് വായ്പ തട്ടിപ്പിനായി ബാങ്കിലേക്ക് സമര്‍പ്പിച്ച രേഖകളില്‍ ഒപ്പുവച്ചിരുന്നത്. ഇയാള്‍ക്ക് പുറമേ നീരവ് മോദിയുടെ കമ്ബനിയായ ഫയര്‍ സ്റ്റാര്‍ ഇന്റര്‍നാഷണല്‍ എജിഎം മനീഷ് കെ ബോസമിയ, ഫിനാന്‍സ് മാനേജര്‍ മിത്തന്‍ അനില്‍ പാണ്ഡ്യ എന്നിവരും ഓഡിറ്റിങ് സ്ഥാപനമായ സമ്പത്ത് ആന്റ് മേത്തയിലെ ഓഡിറ്ററായ സഞ്ജയ് രംബ്യ എന്നിവരുമാണ് അറസ്റ്റിലായത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് വജ്രവ്യാപാരിയായ നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും 12,600 കോടിയിലധികം രൂപ തട്ടിച്ച കേസിലാണ് ഇപ്പോള്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ആദ്യം നീരവ് മോദിയുടെ കമ്ബനിയിലെ ജനറല്‍ മാനേജരെ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കുള്‍പ്പടെ ഇന്ത്യയിലെ ഏഴോളം ബാങ്കുകളിലാണ് നീരവ് മോദി വ്യാജരേഖകള്‍ സമര്‍പ്പിച്ച് തട്ടിപ്പ് നടത്തിയത്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad