Type Here to Get Search Results !

Bottom Ad

ഉദ്യോഗസ്ഥരുടെ അനാസ്ഥ: ട്രഷറിക്ക് മുന്നില്‍ കരാറുകാരുടെ ധര്‍ണ എട്ടിന്



കാസര്‍കോട് (www.evisionnews.co): തദ്ദേശസ്വയംഭരണ വകുപ്പുകളിലും പൊതുമരാമത്ത് വകുപ്പുകളിലും മറ്റും നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ട്രഷറികളിലെത്തുന്ന ബില്ലുകള്‍ അനാവശ്യകാരണങ്ങള്‍ പറഞ്ഞ് മടക്കുകയും ബില്ലുകള്‍ പരിശോധിക്കാന്‍ കാലതാമസം വരുത്തുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ജില്ലാ ട്രഷറിക്ക് മുമ്പില്‍ ഈമാസം എട്ടിന് ധര്‍ണ സംഘടിപ്പിക്കാന്‍ കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് ജില്ലാ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. 

തീരുമാന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് പെര്‍ല അധ്യക്ഷത വഹിച്ചു. എം.എ നാസര്‍ ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ ചാപ്പാടി, നിസാര്‍ കല്ലട്ര, മാര്‍ക്ക് മുഹമ്മദ് കുഞ്ഞി, നൗഷാദ്, മജീദ് ബെണ്ടിച്ചാല്‍, മുഹമ്മദ് ചേരൂര്‍, യൂസഫ്, റൈഷുദ്ദീന്‍, ബഷീര്‍, ഇര്‍ഫാന്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ജാസിര്‍ ചെങ്കള സ്വാഗതവും നാസര്‍ നന്ദിയും പറഞ്ഞു. മുഴുവന്‍ കരാറുകാരും രാവിലെ 10 മണിക്ക് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad