Type Here to Get Search Results !

Bottom Ad

'കൊല്ലരുതേ, വേണമെങ്കില്‍ മാറ്റിനിര്‍ത്തി രണ്ടടികൊടുത്തോളൂ': കണ്ണൂരിലെ രാഷ്ട്രീയ നേതൃത്വത്തോട് മാമുക്കോയ


കണ്ണൂര്‍ (www.evisionnews.co): കൊലപാതകങ്ങള്‍ നിര്‍ത്തൂ, വേണമെങ്കില്‍ ഇടവഴിയിലെവിടെയങ്കിലും കൊണ്ടുപോയി രണ്ട് അടികൊടുത്തോളൂവെന്ന് നടന്‍ മാമുക്കോയ. കണ്ണൂരില്‍ രാഷ്ട്രീയ നേതൃത്വത്തോടാണ് മാമുക്കോയയുടെ അഭ്യര്‍ത്ഥന. കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസ്‌കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയത്തിന് മുന്നില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മള്‍ സ്നേഹത്തോടെയും സമാധാനത്തോടെയും ഐക്യത്തോടെയും ഒന്നിച്ച് ജീവിച്ച് മരിക്കാനുള്ളവരാണ്. പരസ്പരം വെട്ടിമരിക്കാനുള്ളവരല്ല. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. എന്നാല്‍, അപ്പോഴൊക്കെ വെട്ടുകയും കുത്തുകയും ചെയ്താല്‍ എങ്ങനെ മുന്നോട്ടുപോകും. ഭാവിതലമുറക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കുന്നതിനുള്ള അന്തരീക്ഷമൊരുക്കണം. ഈ കൊലപാതകങ്ങളൊന്നും കൈയബദ്ധങ്ങളല്ല. നേരത്തേ ലിസ്റ്റിട്ട് കൊലപ്പെടുത്തുകയാണ്. ഇവിടെ കൊല്ലപ്പെടുന്നത് വളരെ പാവപ്പെട്ട ചെറുപ്പക്കാരാണെന്ന് മാമുക്കോയ പറഞ്ഞു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad