Type Here to Get Search Results !

Bottom Ad

ജാസിമിന്റെ മരണം: അറസ്റ്റിലായവരെ പിടികൂടി പോലീസിലേല്‍പ്പിച്ച ഇരുപതോളം നാട്ടുകാര്‍ക്കെതിരെ കേസെടുത്തു


കാസര്‍കോട് (www.evisionnews.co): മാങ്ങാട് ചോയിച്ചിങ്കല്ലിലെ മുഹമ്മദ് ജാസിമിന്റെ (15) മരണവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ പിടികൂടി പോലീസിലേല്‍പിച്ച ഇരുപതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ അറസ്റ്റിലായ വിനീഷിന്റെ പരാതിയിലാണ് നാട്ടുകാരായ കണ്ടാലറിയാവുന്ന 20പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. തന്നെ ക്രൂരമായി മര്‍ദിച്ചതായി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. 

ജാസിമിനെ കാണാതായതായി പരാതി ലഭിച്ചതിന് പിറ്റേന്ന് സംഭവദിവസം ഒപ്പമുണ്ടായിരുന്ന ഇപ്പോള്‍ അറസ്റ്റിയവരുള്‍പ്പടെ നാലുപേരെ പോലീസ് ചോദ്യം ചെയ്ത് വിട്ടിരുന്നു. പിന്നീട് നാട്ടുകാര്‍ ഇവരെ മാറ്റി നിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് ജാസിം മരിച്ചതായും മൃതദേഹം കളനാട് ബ്രഡ്ജിന് സമീപം ഓവുചാലില്‍ ഉള്ളതായും വ്യക്തമായത്. ഇവര്‍തന്നെ മൃതദേഹം കിടക്കുന്ന സ്ഥലം കാട്ടിക്കൊടുക്കുകയും ചെയ്തിരുന്നു. അപ്പോള്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയും ബേക്കല്‍ സി.ഐ അടക്കം ഇവരെ പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. അതേസമയം വിനീഷ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad