ആസാദ് നഗര്‍ (www.evisionnews.co): ഏപ്രില്‍ 28നടക്കുന്ന മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥമുള്ള ഏഴാം വാര്‍ഡ് കമ്മിറ്റിയുടെ വെളിച്ചം പദ്ധതിക്ക് തുടക്കമായി. ആദ്യ ഘട്ടം പത്തു
ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ആസാദ് നഗറില്‍ നടന്ന പരിപാടിയില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം മുനീര്‍ ഹാജി ലൈറ്റുകള്‍ വാര്‍ഡ് മുസ്ലിം ലീഗ് ഭാരവാഹികളെ ഏല്‍പിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.എ അബ്ദുള്ളക്കുഞ്ഞി, യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ സലീം അക്കര, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മുജീബ് കമ്പാര്‍, വാര്‍ഡ് ലീഗ് നേതാക്കളായ എ.പി ഷംസുദ്ധീന്‍, മുജീബ് ലിബാസ്, ജാഫര്‍ ഖുദ്‌റത്ത്, അല്‍ത്താഫ് ആസാദ്, ഷൗക്കത്ത്, യാക്കൂബ്, അബൂത്ത, കരീം ഇ.കെ സംബന്ധിച്ചു.
Post a Comment
0 Comments