Type Here to Get Search Results !

Bottom Ad

ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 15ലക്ഷം തട്ടിയെടുത്ത മാതാവിനും മകനുമെതിരെ കേസ്


കാസര്‍കോട് (www.evisionnews.co): ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 15ലക്ഷം രൂപ വാങ്ങി വഞ്ചിച്ച മാതാവിനും മകനുമെതിരെ കേസ്. പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് സമീപത്തെ കരുണാകരന്റെ മകന്‍ അമല്‍ കരുണി (31)ന്റെ പരാതിയില്‍ തൃശൂര്‍ മനക്കുടിയിലെ ജോസ് വില്ലയില്‍ ടിജൂബ് കെ. ഡേവിഡ്, അമ്മ ലീലാമ്മ ജോസഫ് എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ഫേസ്ബുക്കിലൂടെയാണ് അമല്‍ ടിജൂബ് കെ ഡേവിഡിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് അടുത്ത സൗഹൃദത്തിലാവുകയും ചെയ്തു. 

2015മെയ് മാസത്തിലാണ് ടിജൂബ് അമലുമായി ഡയമണ്ട് വ്യാപാരത്തില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് പല ദിവസങ്ങളിലായി ബാങ്ക് അക്കൗണ്ട് മുഖേന 15,20,000 രൂപ അമലിന്റെയും അമ്മൂമ്മയുടെയും അക്കൗണ്ടിലൂടെ ഡേവിഡിനും ലീലാമ്മക്കും അയച്ചുകൊടുത്തു. എന്നാല്‍ പിന്നീട് യാതൊരു വിവരവുമില്ലാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോള്‍ ആദ്യം ഒഴിവുകഴിവുകള്‍ പറഞ്ഞെങ്കിലും പിന്നീട് പണം തിരിച്ചുനല്‍കാന്‍ തിയതി നിശ്ചയിക്കുകയുമായിരുന്നു. അതുപ്രകാരം ആ ദിവസം വീട്ടിലെത്തിയെങ്കിലും പൂട്ടിയ നിലയിലായിരുന്നു. പലവട്ടം സമീപിച്ചിട്ടും പണം നല്‍കാത്തതിനെ തുടര്‍ന്ന് അമല്‍ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad