Type Here to Get Search Results !

Bottom Ad

ബംഗാളിന് പിന്നാലെ ത്രിപുരയും: പിണറായി ഇനി ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി


ന്യൂഡല്‍ഹി (www.evisionnews.co); മുപ്പതുവര്‍ഷം സിപിഎം ഭരിച്ച ബംഗാളിന് പിന്നാലെ കാല്‍നൂറ്റാണ്ടുകാലം ഇടതുപക്ഷം ചെങ്കോട്ടയായി കാത്തുപോന്ന ത്രിപുര കൈവിട്ടതോടെ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളമായി ചുരുങ്ങി. ബംഗാളിന് പിന്നാലെ ത്രിപുരയും നഷ്ടപ്പെടുന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ പോരാടാനുറച്ച ത്രിപുരയിലെ പരാജയം ഏല്‍പ്പിച്ച ആഘാതം വളരെ വലുതാണ്. അതേസമയം ബിജെപിക്കെതിരായ പോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസുമായി സഹകരണം ആകാമെന്ന ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ നിലപാടുകളെ ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. 

രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് ഭരണമുള്ള ഏക സംസ്ഥാനമായി കേരളം മാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രം. ഒരു കാലത്ത് ദേശീയ തലത്തില്‍ ഇടതു പാര്‍ട്ടികളായ സിപിഎം, സിപിഐ, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആര്‍എസ്പി തുടങ്ങിയ കക്ഷികള്‍ പശ്ചിമബംഗാള്‍, ത്രിപുര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭരണത്തിലുണ്ടായിരുന്ന പാര്‍ട്ടിക്കാണ് ഈ അപജയം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ കാല്‍നൂറ്റാണ്ട് ഭരണത്തിലുണ്ടായിരുന്ന സിപിഎമ്മിന് കഴിഞ്ഞ തവണ ലഭിച്ചത് 49 സീറ്റുകളായിരുന്നു. എന്നാലിതിന്ന് 17സീറ്റിലേക്കാണ് ചുരുങ്ങിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad