Type Here to Get Search Results !

Bottom Ad

ജൂനിയര്‍ റെഡ് ക്രോസ് പരീക്ഷ നടത്തിയില്ല: എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു


കാസര്‍കോട് (www.evisionnews.co): ജൂനിയര്‍ റെഡ് ക്രോസ്് പരീക്ഷ നടത്താത്തതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു. സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് കൂടി ലഭിക്കുന്ന ജെ.ആര്‍.സി സമയക്രമത്തില്‍ പരീക്ഷ നടത്താതെ വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. സര്‍ക്കാരും ജെ.ആര്‍.സി ഭരണ സമിതിയും തര്‍ക്കമുണ്ടെങ്കില്‍ വിദ്യാര്‍ത്ഥികളുടെ അവകാശം കൊണ്ടല്ല പന്താടേണ്ടത്. അധ്യയന വര്‍ഷത്തിന്റെ തുടക്കത്തിലേ പ്രശ്‌നപരിഹാരം കാണാമായിരുന്നു. അങ്ങനെ ചെയ്യാതെ ഗ്രേസ് മാര്‍ക്ക് കൂട്ടിച്ചേര്‍ക്കേണ്ട അവസാന സമയങ്ങളിലേക്ക് കടക്കുമ്പോഴും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനമികവ് പ്രകടിപ്പിക്കേണ്ട പരീക്ഷ നടത്താത്തത് എങ്ങനെ ന്യായീകരിച്ചാലും സര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍ നിന് ഒഴിഞ്ഞു മാറാനാവില്ല.
പരീക്ഷ നടത്തി ഉടന്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരപോരാട്ടത്തിന് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി ഉദ്ഘാടനം പ്രസംഗത്തില്‍ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലാം ബെളിഞ്ചം സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് സി.ഐ, നിസാം ഹിദായത്ത് നഗര്‍, സയ്യിദ് താഹ തങ്ങള്‍, മുര്‍ഷിദ് മുഹമ്മദ്, അറഫാത്ത് കൊവ്വല്‍, ഡാനിഷ് ചെര്‍ക്കള, സിദ്ദിഖ്, റംഷാദ് നേതൃത്വം നല്‍കി. ട്രഷറര്‍ സഹദ് ബാങ്കോട് നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad