Type Here to Get Search Results !

Bottom Ad

തല്ലാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ക്ലാസില്‍ കയറിയും തല്ലും: എസ്.എഫ്.ഐയുടെ ഭീഷണി പ്രസംഗം വിവാദത്തില്‍


കോഴിക്കോട് (www.evisionnews.co): എസ്.എഫ്.ഐ നേതാവിന്റെ പ്രസംഗം വിവാദത്തില്‍. കോഴിക്കോട് ലോ കോളജ് യൂണിയന്‍ ചെയര്‍മാന്‍ ആശിഷിന്റെ പ്രസംഗമാണ് വിവാദത്തിലായിരിക്കുന്നത്. കെ.എസ്.യു നേതാവിന്റെ കൈ തല്ലിയൊടിക്കുമെന്നായിരുന്നു ആശിഷിന്റെ വിവാദ പ്രസ്താവന.

ഇയാളുടെ പ്രസംഗത്തിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. എസ്.എഫ്.ഐ അടിക്കാന്‍ തീരുമാനിച്ചാല്‍ ഏത് നേതാവായാലും ശരി ക്ലാസില്‍ എങ്കില്‍ ക്ലാസില്‍ കയറി തല്ലുമെന്നായിരുന്നു വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് പറഞ്ഞത്. ഏറെ നാളുകളായി ലോ കോളജില്‍ എസ്.എഫ്.ഐ -കെ.എസ്.യു സംഘര്‍ഷം നടന്നുവരികയാണ്. ഇതിനിടയിലാണ് വിവാദ പ്രസംഗം പുറത്തുവരുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad