Type Here to Get Search Results !

Bottom Ad

ലഹരി മാഫിയകളെ ഇല്ലാതാക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവരണം: എം.എസ്.എഫ്


കാഞ്ഞങ്ങാട് (www.evisonnews.co): സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന കഞ്ചാവ് ലഹരി മാഫിയകളെ ഇല്ലാതാക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവരണമെന്ന് എംഎസ്എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളെ വലവീശിപ്പിടിക്കുന്ന ഇത്തരം മാഫിയകളെ തടയിടാന്‍ മണ്ഡലം പരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി നൂറു അംഗ വിദ്യാര്‍ത്ഥികളുടെ സ്‌ക്വാഡ് രൂപികരിക്കാനും ലഹരി മാഫിയക്കാരെ നിയമത്തിന് കാട്ടികൊടുക്കുന്നതിന് വേണ്ടി മുന്നിട്ടിറങ്ങാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കാന്‍ വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് അടുത്ത അധ്യായന വര്‍ഷം മുതല്‍ ബോധവല്‍ക്കരണവും ലഹരിക്കെതിരെ വിവിധ തലങ്ങളില്‍ ക്യാമ്പയിന്‍ നടത്താനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് റമീസ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, മണ്ഡലം ജനറല്‍ സെക്രട്ടറി ഉനൈസ് മുബാറക്ക്, റംഷീദ് തോയമ്മല്‍, റൗഫ് പാലായി, ഹസന്‍ പടിഞ്ഞാര്‍, ഉബൈദ് മാണിക്കോത്ത്, മുര്‍ഷിദ് ചിത്താരി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad