Type Here to Get Search Results !

Bottom Ad

പള്ളപ്പാടിയില്‍ ബസ് ജീവനക്കാര്‍ക്ക് നാട്ടുകാരുടെ ആദരം


ബെള്ളൂര്‍ (www.evisionnews.co): കുമ്പള- കിന്നിംഗാര്‍ റുട്ടില്‍ ഓടുന്ന ഗുരുവയുരപ്പന്‍ ബസ് ജീവനക്കാരായ ബാലകൃഷണന്‍, മാലിങ്കന്‍ എന്നിവരെ പള്ളപ്പാടിയിലെ പൗരവലി ആദരിച്ചു. സ്‌കൂള്‍ കുട്ടികളോടടക്കം പൊതുജനങ്ങളോടുള്ള ജീവനക്കാരുടെ സമീപനം പരിഗണിച്ചാണ് ആദരവ്. 20വര്‍ഷത്തില്‍ കൂടുതലായി ഈ റൂട്ടില്‍ യാതെരുവിധ പരാതിക്കും ഇടനല്‍കാതെ സേവനം ചെയ്യുന്ന ഇരുവരെയും വിദ്യാര്‍ത്ഥിക്കളും നാട്ടുകരും പൂമാലയിട്ട് സ്വീകരിച്ചു. ചടങ്ങിന് അഷ്‌റഫ്, ജി. ഗോപലന്‍, ഖാദര്‍ മദ്കം, ആദം പള്ളപ്പാടി, ജയപ്രകാശ്, അബ്ദുല്‍ റസാഖ് അപ്പി, റഹിം, അബൂബക്കര്‍, സി.എം ഷരീഫ്, സുലൈമാന്‍ പെടിക്കളം, റഫീക്ക് പള്ളപ്പാടി, ഇബ്രാഹിം കൊച്ചി നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad