Type Here to Get Search Results !

Bottom Ad

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഗുണ്ടാരാജ് അവസാനിപ്പിക്കണം: യൂത്ത് ലീഗ്


കോഴിക്കോട് (www.evisionnews.co): ഭരണത്തിന്റെ തണലില്‍ അക്രമരാഷ്ട്രീയത്തിലൂടെ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഗുണ്ടാരാജ് അവസാനിപ്പിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ക്രിമിനല്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറായില്ലെങ്കില്‍ ബംഗാളിനും ത്രിപുരക്കും ശേഷമുള്ള ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറുമെന്നും യോഗം അഭിപ്രായപ്പെട്ടു. 

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മണ്ണാര്‍ക്കാട്ടെ സഫീറിന്റെ കൊലപാതക കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണം. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ് ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ യോഗം ഉദ്ഘാടനം ചെയ്തു. അക്രമ രാഷ്ട്രീയത്തിനും വര്‍ഗീയതക്കുമെതിരായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യുവജന യാത്ര സംഘടിപ്പിക്കാനും പ്രഖ്യാപന സമ്മേളനം മാര്‍ച്ച് 30ന് വെള്ളിയാഴ്ച ക്ണ്ണൂരില്‍ വെച്ച് സംഘടിപ്പികാനും യോഗം തീരുമാനിച്ചു. സംസ്ഥാനത്തുടനീളം പഞ്ചായത്ത് തലങ്ങളില്‍ വൈറ്റ് ഗാര്‍ഡിന് രൂപം നല്‍കും. സീതി സാഹിബിന്റെ ചരമദിനത്തോടനുബന്ധിച്ച് ഏപ്രില്‍ 18ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ സീതി സാഹിബ് അക്കാഡമിയ എന്ന പേരില്‍ സംസ്ഥാന കമ്മറ്റി ആരംഭിക്കുന്ന രാഷ്ട്രീയ പഠന കേന്ദ്രത്തിന് തുടക്കം കുറിക്കും. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് സ്വാഗതവും ട്രഷറര്‍ എം.എ സമദ് നന്ദിയും പറഞ്ഞു. നജീബ് കാന്തപുരം, അഡ്വ. സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, ആഷിക്ക് ചെലവൂര്‍, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു. 

അഷറഫ് എടനീര്‍, ടി.ഡി കബീര്‍, പി.വി ഇബ്രാഹിം, സമീര്‍ പറമ്പത്ത്, കെ. ഹാരിസ്, സി.കെ ആരിഫ്, സാജിദ് നടുവണ്ണൂര്‍. കെ.കെ നവാസ്, അന്‍വര്‍ മുള്ളമ്പാറ, ഗഫൂര്‍ കോല്‍ക്കളത്തില്‍, കെ.കെ അഫ്സല്‍, എ.എം സനൗഫല്‍, കെ.എ മുഹമ്മദ് ആസിഫ്, അന്‍സാര്‍ മുണ്ടാട്ട്, ടി.കെ നവാസ്, കെ.എ മാഹീന്‍, അജി കൊറ്റംപാടം, നിയാസ് റാവുത്തര്‍, റഫീഖ് ചാമക്കാല, എ. ഷാജഹാന്‍ , പി ബിജു, അഡ്വ. കാര്യറ നസീര്‍, എ. സദഖത്തുള്ള, ഡി. നൗഷാദ്, ചര്‍ച്ചയില്‍ പങ്കെടുത്തു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad