അബൂദാബി (www.evisionnews.co): അബൂദാബി മദീനാ സായിദ് ഷോപ്പിംഗ് സെന്ററിലെ കൂട്ടായ്മയുടെ ഭാഗമായി ഏപ്രില്‍ രണ്ടാം വാരത്തില്‍ സംഘടിപ്പിക്കുന്ന മദീന സായിദ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന്റെ (എം.പി.എല്‍) വിജയത്തിനായി സംഘാടക സമിതി നിലവില്‍ വന്നു. യോഗത്തില്‍ എ.എം അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ് ബെണ്ടിച്ചാല്‍, യൂസുഫ് സെഞ്ചുറി, നൗഷാദ് മിഹ്‌റാജ്, അബ്ദുല്‍ റഹ്മാന്‍ കെ.ഇ, സക്കരിയ്യ, സാജിദ് മിഹ്‌റാജ്, ഹമീദ് എരോല്‍, ആബിദ് നാലാംവാതുക്കല്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: എ.എം അബ്ദുല്‍ റഹ്മാന്‍ (ചെയര്‍), നൗഷാദ് മിഹ്‌റാജ്, മുഹമ്മദ് പാരീസ്, സലാം മിഹ്‌റാജ് (വൈസ് ചെയര്‍), യൂസുഫ് സെഞ്ച്വറി (ജന. കണ്‍), സാജിദ് മിഹ്‌റാജ്, ഹമീദ് എരോല്‍, സക്കരിയ്യ കളനാട് (കണ്‍), കെ.ഇ അബ്ദുല്‍ റഹ്മാന്‍ (ട്രഷ), ഹസ്സന്‍, അലി ആരിക്കാടി, സാദാത്ത് മുക്കുന്നോത്ത്, വാഹിദ് കളനാട് (അംഗങ്ങള്‍).
Post a Comment
0 Comments