കൊച്ചി (www.evisionnews.co): നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്തിനെന്ന് ഹൈക്കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചോദിച്ചത്. അങ്കമാലി കോടതിയില്‍ വെച്ച് പ്രതിഭാഗത്തെ ദൃശ്യങ്ങള്‍ കാണാന്‍ അനുവദിച്ചതല്ലേ എന്നും കോടതി ചോദിച്ചു. ദിലീപിന്റെ ആവശ്യം ക്രൂരമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രതിയെ പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത ശേഷം ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് ക്രൂരമാണ്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാവുന്നതാണ്. പുറത്തുവിടാന്‍ കഴിയാത്ത ദൃശ്യങ്ങളാണ് അവയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
പ്രതിയുടെ ആവശ്യത്തേക്കാള്‍ വലുതാണ് ഇരയുടെ സ്വീകാര്യത. ദിലീപ് ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കാന്‍ വേണ്ടിയാണെന്നും പ്രോസിക്യുഷന്‍ വാദിച്ചു. അതേസമയം, ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതായി സംശയിക്കുന്നുണ്ടെന്നും ഇക്കാര്യം പരിശോധിക്കാനാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളിലെ സ്ത്രീശബ്ദവും പുരുഷ ശബ്ദങ്ങളും തമ്മിലുള്ള തീവ്രതയില്‍ വ്യത്യാസമുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ പോലീസ് മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ദൃശ്യങ്ങള്‍ ഒഴികെയുള്ള തെളിവുകള്‍ പ്രതിയായ ദിലീപിന് നല്‍കണമെന്ന് വിചാരണ വേളയില്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. കേസിലെ എല്ലാ തെളിവുകളും ലഭിക്കാന്‍ പ്രതിയ്ക്ക് അവകാശമുണ്ടെന്ന് കാണിച്ചാണ് ദിലീപ് വിചാരണയ്ക്ക് ദിവസങ്ങള്‍ മാത്രം മുമ്ബ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ഇതില്‍ തീരുമാനമാകും വരെ വിചാരണ മാറ്റിവെക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ച കോടതി വിചാരണ വൈകിപ്പിക്കണമെന്ന ആവശ്യം തള്ളുകയായിരുന്നു.
Post a Comment
0 Comments