കണ്ണൂര്‍ (www.evisonnews.co): മുഖ്യമന്ത്രി പിണറായി വിജയനെ വാട്ട്സ്ആപ്പില്‍ ഗ്രൂപ്പില്‍ അവഹേളിച്ചെന്നാരോപിച്ച് 20കാരനെ പോലീസ് അറസ്റ്റുചെയ്തു. മാവിവായി സ്വദേശി പൊയ്യയില്‍ വൈഷ്ണവാ(20)ണ് അറസ്റ്റിലായത്. വാട്ട്സാപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിക്കുകയും ചീത്തവിളിക്കുകയും ചെയ്തെന്നാണ് വൈഷണവിനെതിരെ പരാതി.
കൊലക്കട്ടാസ് എന്ന് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ചും മറ്റും തെറ്റായ പ്രചാരണങ്ങള്‍ നടത്തിയെന്നും കാണിച്ച് മാവലായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് എടക്കാട് പോലീസില്‍ പരാതി നല്‍കിയത്.
തെളിവിനായി യുവാവ് നടത്തിയ ചീത്തവിളിയുടെയും മറ്റും സ്‌ക്രീന്‍ ഷോട്ടുകളും പോലീസിന് കൈമാറി. തുടര്‍ന്നാണ് പോലീസ് പ്രതിയായ വൈഷ്ണവിനെ അറസ്റ്റു ചെയ്യുന്നത്. പ്രതിയെ എടക്കാട് പോലീസിലെത്തിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് ജാമ്യത്തില്‍ വിട്ടു.
Post a Comment
0 Comments