Type Here to Get Search Results !

Bottom Ad

സൗദിയില്‍ മലയാളി വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


സൗദി (www.evisionnews.co): സൗദിയില്‍ മലയാളി വീട്ടമ്മയെ തൂങ്ങമരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ജയരാജന്റെ ഭാര്യ സുവര്‍ണയെയാണ് സൗദി അറേബ്യയിലെ ഹഫൂഫില്‍ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം കഴിഞ്ഞ ഏഴുവര്‍ഷമായി സൗദിയില്‍ താമസിക്കുകയായിരുന്നു ഇവര്‍. പത്താം തരത്തില്‍ പഠിക്കുന്ന മകളെ സ്‌കൂളില്‍ പറഞ്ഞയച്ചശേഷം സുവര്‍ണ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. 

സ്‌കൂളില്‍ നിന്നും തിരിച്ചെത്തിയ മകള്‍ വിളിച്ചിട്ടും സുവര്‍ണ്ണ വാതില്‍ തുറന്നില്ല. തുടര്‍ന്ന് മകള്‍ അച്ഛനെ വിളിച്ചുവരുത്തി ജനലിലൂടെ വീടിനുള്ളില്‍ കടന്ന് പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. കയറില്‍ തൂങ്ങുന്നതിന് മുമ്പായി ഇവര്‍ കൈഞരമ്പ് മുറിച്ചിരുന്നതായി പോലീസ് പറഞ്ഞു. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും തന്നെ അല്‍ ഹസയില്‍ അടക്കണമെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്നും പൊലിസ് കണ്ടെടുത്തു. മകളുടെ പരീക്ഷയ്ക്കുശേഷം പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുവാനായി ഇവര്‍ തയാറെടുത്ത് വരികയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad