Type Here to Get Search Results !

Bottom Ad

നദീതട സംരക്ഷണം: മല്ലം മധുവാഹിനിയില്‍ സര്‍വേ നടത്തി


മുളിയാര്‍ (www.evisionnews.co): ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നദീതട സംരക്ഷണത്തിനായി മുളിയാര്‍ പഞ്ചായത്തില്‍ തെരഞ്ഞെടുത്ത മല്ലം മധുമാഹിനി പുഴയും തീരവും ഇരിഗേഷന്‍ വകുപ്പ്- ഹൈഡ്രോളജി വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ ജേക്കബ് ഡ്രാഫ്റ്റ്മാന്‍ സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ സര്‍വെ നടത്തി.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനീസ മന്‍സൂര്‍ മല്ലത്ത്, ഗണേഷന്‍ ഗ്രാമസഭാ കോ-ഓഡിനേറ്റര്‍ വേണുകുമാര്‍, സക്ഷരതാ പ്രേരക് പുഷ്പ, എസ്.സി കോ-ഓഡിനേറ്റര്‍ ശശികുമാര്‍, സി.ഡി.എസ് അംഗം മറിയമ്പി ഖാലിദ്, വാര്‍ഡ് വികസന സമിതി അംഗങ്ങളായ അബ്ബാസ് കൊളച്ചപ്പ്, ഷരീഫ് മല്ലത്ത്, സന്നദ്ധ സംഘടനാ ഭാരവാഹികളായ ഹമീദ് പോക്കര്‍, ഭാര്‍ഗവി കൊടവഞ്ചി, രാമന്‍, സാദിഖ് മുഖാരിതോട്ടം, പത്മനാഭന്‍ നേതൃത്വം നല്‍കി. പ്രോജക്ട് മാപ് ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂറിന് എ.ഇ കൈമാറി.

Post a Comment

0 Comments

Top Post Ad

Below Post Ad