Type Here to Get Search Results !

Bottom Ad

ത്രിപുരയില്‍ തോറ്റത് പാര്‍ട്ടിയുടെ കയ്യിലിരിപ്പ് കാരണം: എം.എ ബേബി


കണ്ണൂര്‍ (www.evisionnews.co): ത്രിപുരയിലെ തോല്‍വിക്ക് കാരണം ബിജെപിയുടെ പണം മാത്രമല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.എ ബേബി. ത്രിപുരിലെ പാര്‍ട്ടിയുടെ തോല്‍വിക്ക് പിന്നാലെ ദേശീയ നേതാക്കളെല്ലാം കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് പാര്‍ട്ടി ആത്മപരിശോധന നടത്തണമെന്ന ബേബിയുടെ നിലപാട് പുറത്തുവരുന്നത്.

പാര്‍ട്ടി ഭരണത്തില്‍ നിന്നും മാറിപ്പോയി, ത്രിപുരയില്‍ കുറഞ്ഞ ഏഴുശതമാനം വോട്ട് വലിയ ഇടിവു തന്നെയാണ്, മണിക് സര്‍ക്കാരിനെതിരെ ബിജെപി മുന്നോട്ടുവച്ച വ്യാജ ആരോപണങ്ങളെ മറികടക്കാന്‍ പാര്‍ട്ടിക്കായില്ലെന്നും ബേബി പറഞ്ഞു. കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് സംഘപരിവാര പക്ഷത്തിലേക്ക് മാറിയിട്ടുണ്ട്. അതേസമയം പാര്‍ട്ടിയുടെ സ്വാധീനം കുറയുന്നതും പോരായ്മകളും തിരിച്ചറിയണമെന്നും സ്വയം വിമര്‍ശനമാണ് ആവശ്യമെന്നും ബേബി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad