Type Here to Get Search Results !

Bottom Ad

ചെമ്പരിക്ക ഖാസി കേസ്: സി.ബി.ഐക്കെതിരെ ആഞ്ഞടിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ സെക്രട്ടറിയേറ്റ് ധര്‍ണ


തിരുവനന്തപുരം (www.evisionnews.co): ചെമ്പരിക്ക സി.എം അബ്ദുള്ള മൗലവിയുടെഘാതകരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച ധര്‍ണയില്‍ പ്രതിഷേധമിരമ്പി. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച ധര്‍ണ വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു.

എട്ടുവര്‍ഷം കഴിഞ്ഞിട്ടും മരണത്തിന് പിന്നിലെ ദുരൂഹതയകറ്റാന്‍ അന്വേഷണ സംഘത്തിന് കഴിയാതെ പോയത് പ്രതിഷേധാര്‍ഹമാണ്. ജനഹിതം മുന്നില്‍കണ്ട് ഫലപ്രദമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമനത്തിന് മുന്നില്‍ ഹാജരാക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് കൂടി ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.



ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ തെളിവുകള്‍ നശിപ്പിച്ചു. ഇത് കേസിനെ ഇത്രത്തോളം സങ്കീര്‍ണമാക്കി. ആദ്യഘട്ടത്തില്‍ സിബിഐ അന്വേഷണം നല്ല രീതിയിലായിരുന്നു. എന്നാല്‍ സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്നതുള്‍പ്പെടയുള്ള ഇടപെടല്‍ നടത്തി കേസിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്നും ഏതോ രഹസ്യ കരങ്ങള്‍ ശക്തമായ നിലയില്‍ ഖാസി കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്ന് വിശ്വസിച്ചുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad