കാസര്‍കോട് (www.evisionnews.co): പൊട്ടിയ പൈപ്പ് നന്നാക്കാനെന്ന പേരില്‍ വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തു. വിദ്യാനഗര്‍ ചാല സ്വദേശി സൈനുദ്ദീന്റെ (55) പരാതിയിലാണ് വാട്ടര്‍ അതോറിറ്റിയിലെ ഉദ്യോഗസ്ഥനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി നുള്ളിപ്പാടി തളങ്കര ക്ലസ്റ്ററിന് മുന്നിലാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന സൈനുദ്ദീന്‍ മറയില്ലാത്ത കുഴിയില്‍ വീഴുകയായിരുന്നു. പൈപ്പ് നന്നാക്കാന്‍ വേണ്ടി ഉണ്ടാക്കിയ വാട്ടര്‍ അതോറിറ്റിയുടെ കുഴിയിലാണ് വീണത്. സ്‌കൂട്ടര്‍ കുഴിയിലേക്ക് വീണപ്പോള്‍ സൈനുദ്ദീന്റെ മുഖം നിലത്തിടിക്കുകയായിരുന്നു. കണ്ണിനും കൈകാലുകള്‍ക്കും പരിക്കേറ്റ സൈനുദ്ദീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post a Comment
0 Comments