Type Here to Get Search Results !

Bottom Ad

ത്രിപുരയില്‍ സി.പി.എമ്മിനെ മലര്‍ത്തിയടിച്ച് ബി.ജെ.പി: മേഘാലയയില്‍ കോണ്‍ഗ്രസ്


ന്യൂഡല്‍ഹി (www.evisionnews.co): ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ രണ്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ വ്യക്തമായ സാന്നിധ്യമായി ബിജെപി. ചരിത്രത്തിലാദ്യമായി സിപിഎമ്മും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയ ത്രിപുരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്.

രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച ത്രിപുരയില്‍ ആദ്യമിനിറ്റ് മുതലേ ബിജെപി സിപിഎമ്മിനെ വിറപ്പിച്ചു. ത്രിപുരയുടെ ചെങ്കോട്ടയില്‍ ഇടതുപക്ഷത്തെ അട്ടിമറിച്ച് 31 സീറ്റില്‍ ബിജെപി മുന്നേറുന്നു. ഇടതുപക്ഷം 29 സീറ്റുമായി പിന്നിലാണ്. കഴിഞ്ഞതവണ ഒരു സീറ്റില്‍ പോലും ജയിക്കാതിരുന്ന ബി.ജെ.പിയുടെ മുന്നേറ്റം അദ്ഭുതത്തോടെയാണ് രാജ്യം നോക്കിക്കാണുന്നത്. രണ്ടു സീറ്റില്‍ സാന്നിധ്യമറിയിച്ച കോണ്‍ഗ്രസ് ഒടുവിലത്തെ ഫലസൂചനകളില്‍ 'സംപൂജ്യ'രായി.

മേഘാലയയില്‍ ശക്തമായ ലീഡില്‍ മുന്നേറിയ ബിജെപിയെ കോണ്‍ഗ്രസ് പിന്നിലാക്കി. 20 സീറ്റില്‍ ലീഡ് നേടി കോണ്‍ഗ്രസ് കളത്തിലേക്കു തിരിച്ചെത്തി. എന്‍പിപി 16 സീറ്റുകളിലേക്ക് ലീഡ് ഉയര്‍ത്തി. ബിജെപി ഒരു സീറ്റു കൂടി പിടിച്ചെടുത്ത് ലീഡ് ഏഴാക്കി. മറ്റുള്ളവര്‍13.

നാഗാലാന്‍ഡില്‍ 25 സീറ്റുകളില്‍ ബിജെപി മുന്നേറ്റമാണ്. എന്‍പിഎഫ് 29 സീറ്റുമായി മുന്നില്‍. കോണ്‍ഗ്രസ് ഒരു സീറ്റില്‍ മുന്നിലുണ്ട്. മറ്റുള്ളവര്‍3. കഴിഞ്ഞതവണ ബിജെപി ഒന്നും എന്‍പിഎഫ് 38 സീറ്റുമാണ് നേടിയത്. മൂന്നിടത്തും വിജയിക്കുമെന്നു ബിജെപിയും ഭരണം നിലനിര്‍ത്തുമെന്നു ത്രിപുരയില്‍ സിപിഎമ്മും മേഘാലയയില്‍ കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നു. മൂന്നിടത്തും 60 വീതമാണു സീറ്റ്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad