Type Here to Get Search Results !

Bottom Ad

വനിതാ കോണ്‍ഗ്രസ് നേതാവിനെ പോലീസ് സ്‌റ്റേഷനില്‍ അപമാനിച്ചു: വനിതാ കമ്മീഷന് പരാതി നല്‍കി


കാസര്‍കോട് (www.evisionnews.co): കോണ്‍ഗ്രസ് വനിതാ നേതാവിനെ പോലീസ് സ്റ്റേഷനില്‍ അപമാനിച്ച സംഭവത്തില്‍ സ്റ്റേഷനിലെ പി.ആര്‍.ഒക്കെതിരെ വനിതാകമ്മീഷന് പരാതി. കോണ്‍ഗ്രസ് കാസര്‍കോട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജമീല അഹമ്മദാണ് പിആര്‍ഒ വേണുഗോപാലനെതിരെ സംസ്ഥാന വനിതാകമ്മീഷന് പരാതി നല്‍കിയത്.

പരാതിക്കാരായ രണ്ടു വനിതകളെ കൂട്ടി പോലീസ് സ്‌റ്റേഷനില്‍ എത്തിയതായിരുന്നു ജമീല. പരാതിക്കാരുടെ കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ പിആര്‍ഒ വേണുഗോപാലന്‍ കമ്മീഷന്‍ ഏജന്റാണോ എന്ന് ചോദിച്ച് അവഹേളിക്കുകയും മോശം പരാമര്‍ശങ്ങള്‍ നടത്തുകയുമായിരുന്നു. പരാതിക്കാരുടെയും മറ്റു പോലീസ് ഉദ്യോഗസ്ഥരുടെയും മുന്നില്‍ വെച്ചാണ് വേണുഗോപാലന്‍ തന്നെ അപമാനിച്ചതെന്ന് പരാതിയില്‍ പറയുന്നു. 







Post a Comment

0 Comments

Top Post Ad

Below Post Ad