Type Here to Get Search Results !

Bottom Ad

കണ്ണൂരിന് ഭീഷണിയായി ആരാധാന ചടങ്ങുകളിലെ രാഷ്ട്രീയ ശക്തിപ്രകടനങ്ങള്‍


കണ്ണൂര്‍ (www.evisionnews.co):  ക്ഷേത്രങ്ങളിലെ ആരാധാനച്ചടങ്ങുകളിലേക്കുള്ള പാര്‍ട്ടി കടന്നുകയറ്റങ്ങളും കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ക്ക് പുതിയ ഭീഷണിയാകുന്നു. മുഴപ്പിലങ്ങാട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ കലശംവരവിന്റെ പേരിലാണ് സി.പി.എമ്മും ബി.ജെ.പിയും പാര്‍ട്ടി കലശങ്ങളുമായെത്തുന്നത്. ക്ഷേത്ര ഭാരവാഹികളുടെ കര്‍ശന നിയന്ത്രണങ്ങളെല്ലാം മറികടന്നെത്തുന്ന 'പാര്‍ട്ടി കലശങ്ങള്‍' ഭക്തജനങ്ങളെയും ക്ഷേത്ര ഭാരവാഹികളെയും ഭയത്തിന്റെ മുള്‍മുനയിലാക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

രക്തസാക്ഷി സ്തൂപങ്ങളുടെ മാതൃകയുമായി സി.പി.എം എത്തുമ്പോള്‍ ബി.ജെ.പി സമര്‍പ്പിക്കുന്നത് തൃശൂലത്തിന്റെയും ഓംകാരത്തിന്റെയും രൂപങ്ങളാണ്. മുളങ്കമ്പ് വളച്ചുകെട്ടി വലിയ കുഴലിന്റെ രൂപത്തിലാക്കി, പൂക്കള്‍ കൊണ്ട് അലങ്കരിച്ചുണ്ടാക്കുന്ന കലശം നാടിന്റെ പലഭാഗങ്ങളില്‍ നിന്നും ചെറിയ സംഘങ്ങള്‍ ആര്‍പ്പുവിളികളോടെ ചുമലിലേറ്റി ക്ഷേത്രത്തിലെത്തിക്കുന്നതാണു 'കലശംവരവ്'. സിപിഎമ്മും ബിജെപിയും ഇതു ശക്തിപ്രകടനത്തിന്റെ വേദിയാക്കിയതോടെയാണു 'പാര്‍ട്ടി കലശ'ങ്ങളുമെത്തിത്തുടങ്ങിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad