Type Here to Get Search Results !

Bottom Ad

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷറഫിന് മൊഗ്രാല്‍ പുത്തൂരിന്റെ ആദരം


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): ആരോഗ്യ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് നാടിന്റെ ആദരം. മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി. അഷ്‌റഫിനെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. ഐഎസ്ഒ അംഗീകാരം ലഭിച്ച സംസ്ഥാനത്തെ ആദ്യ ആശുപത്രിയാക്കി മൊഗ്രാല്‍ പുത്തൂരിനെ മാറ്റിയെടുക്കുന്നതില്‍ വഹിച്ച നേതൃപരമായ പ്രവര്‍ത്തനക്കുള്ള അംഗീകാരം കൂടിയായി ഈആദരം.

എച്ച്.ഐയായി അഷ്റഫ് ചുമതലയേറ്റ ശേഷം ജനകീയ ഇടപെടലുകളിലൂടെ പഞ്ചായത്തിലെ ആരോഗ്യ രംഗത്ത് മികച്ച മുന്നേറ്റങ്ങളാണുണ്ടാക്കിയത്. അതുപോലെ മലിനമായി കിടക്കുന്ന പുഴകളെ വീണ്ടെ ത്തു ശുദ്ധജല സ്രോതസ്സുകളാക്കി മാറ്റിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. കാലങ്ങളായി അറവുമാലിന്യങ്ങളും മറ്റും തള്ളി അഴുക്കുചാലുകളായി ക്കിടന്നിരുന്ന മൊഗ്രാല്‍ പുഴയും ചൂരിത്തോടും സംരക്ഷിച്ചെടുത്തത് അഷ്റഫിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ശക്തമായ നടപടികളിലൂടെയാണ്. പുഴയില്‍ അറവു മാലിന്യം തള്ളിയവരെകൊണ്ടു തന്നെ തിരിച്ചെടുപ്പിച്ച് പിഴയീടാക്കിയതോടെ മാലിന്യം വഴിയോരങ്ങളില്‍ തള്ളുന്നശീലം അവസാനിച്ചു. 

ആദ്യഘട്ടത്തില്‍ റൂബെല്ല കുത്തിവെപ്പിനോട് ജനങ്ങള്‍ പുറം തിരിഞ്ഞു നിന്നപ്പോള്‍ ശക്തമായ ഇടപെടലിലൂടെ 90 ശതമാനം കുട്ടികള്‍ക്കും കുത്തിവെപ്പെടുപ്പിക്കാന്‍ കഴിഞ്ഞു. പകര്‍ച്ചവ്യാധി പ്രതിരോധരംഗത്തും ജില്ലയില്‍ മുന്നില്‍ നില്‍ക്കുന്ന പഞ്ചായത്താണ് മൊഗ്രാല്‍ പുത്തൂര്‍. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ ക്ലബ്ബുകളുടെയും കുടുംബശ്രീകളുടെയും സഹകരത്തോടെ നൂറിലേറെ ബോധവല്‍കരണ ക്ലാസുകള്‍ സംഘടിപ്പിച്ച് ആരോഗ്യരംഗത്തെ ജനകീയമാക്കി മാറ്റാനും എച്ച്.ഐ എന്ന നിലയില്‍ അഷ്‌റഫിന് സാധിച്ചതായി പഞ്ചായത്ത് വിലയിരുത്തി. ഐ.എസ്.ഒ പ്രഖ്യാപന ചടങ്ങില്‍ മന്ത്രി കെ.ടി ജലീല്‍ പഞ്ചായത്തിന്റെ ഉപഹാരം നല്‍കി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad