ആലംപാടി (www.evisionnews.co): മുത്ത് നബിയുടെ ഗുരുശിഷ്യബന്ധത്തില്‍ ആധുനിക വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പഠിക്കാനുണ്ടെന്നും വര്‍ഷങ്ങളോളം സേവനം ചെയ്ത അനസ് (റ)വിന്റെ ചരിത്രം സൂചിപ്പിക്കുന്നത് അതാണെന്ന് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി മൗലാന എം.എ ഖാസിം മുസ്ലിയാര്‍ പറഞ്ഞു. എല്ലാ മേഖലയിലേയും അറിവുകള്‍ സമ്പാദിക്കുകയും അത് സമൂഹത്തിന് സമര്‍പ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
ആലംപാടി ഉദയാസ്തമ ഉറൂസില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രമുഖ പ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ആധുനിക സമൂഹത്തിന് നൂറ്റാണ്ട് മുമ്പ് പ്രവാചകന്‍ നടത്തിയ കത്തിടപാടുകളില്‍ ഒരു പാട് പാഠമുണ്ടെന്ന് അദ്ദേഹം പറഞ്ഞു പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, പി.വി അബ്ദുല്‍ സലാം ദാരിമി, മഹല്ല് പ്രസിഡണ്ട് എം.എ അബൂബക്കര്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. മമ്മിഞ്ഞി, ട്രഷറര്‍ ഹമീദ് മഹ്‌റാജ്, കെ.എ അബ്ദുല്ല ഹാജി, പി.എം മുഹമ്മദ്, ടി.കെ മഹ്മൂദ് ഹാജി എരിയപ്പാടി, അബ്ബാസ് ഫൈസി ചേരൂര്‍, അബ്ദുല്ല ഹാജി വലിയുല, അബ്ദുല്ല ഹാജി മിഹ്‌റാജ്, അബ്ദുല്ല ബാവ മുഹമ്മദ്, അബ്ദുല്ല സഖാഫി പൈക്ക, അബുബക്കര്‍ മൗലവി എര്‍മാളം, മുജീബ് റഹ്മാന്‍ ബാഖവി, എസ്.എം അബ്ദുല്‍ ഖാദര്‍ ഹാജി, പി.ബി അഹമ്മദ്, കുഞ്ഞാമു ഹാജി, ചാല്‍ക്കര മഹമൂദ് ഹാജി മുഹമ്മദ് മേനത്ത്, മാഹിന്‍ മേനത്ത് സംബന്ധിച്ചു.
Post a Comment
0 Comments