Type Here to Get Search Results !

Bottom Ad

നീരവ് മോദിയെ കണ്ടെത്താന്‍ ഇന്ത്യയെ സഹായിക്കാതെ അമേരിക്ക


ന്യൂഡല്‍ഹി: (www.evisionnews.co) പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസില്‍ ഒളിവിലായ വിവാദ വ്യവസായി നീരവ് മോദിയെ കണ്ടെത്താന്‍ ഇന്ത്യയെ സഹായിക്കാതെ അമേരിക്ക. വ്യവസായി അമേരിക്കിയിലുണ്ടോ എന്ന കാര്യം ഇതുവരെ രാജ്യം സ്ഥിരീകരിച്ചിട്ടില്ല. നീരവ് മോദി അമേരിക്കയിലുണ്ടെന്ന മാധ്യമങ്ങളുടെ വാര്‍ത്തകളെ കുറിച്ച് അറിയാമെന്നും എന്നാല്‍ അക്കാര്യത്തില്‍ ഇപ്പോള്‍ സ്ഥിരീകരണം നല്‍കാനാകില്ലെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് അറിയിച്ചു.

നീരവ് മോദിയെ കണ്ടെത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിന് അമേരിക്ക സഹായം നല്‍കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇക്കാര്യം ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റിനോട് ആരായാനായിരുന്നു യുഎസ് വക്താവ് മറുപടി നല്‍കിയത്. എന്നാല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റ് ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ തയാറായില്ല.

പഞ്ചാബ് നാഷണല്‍ ബാങ്കുള്‍പ്പടെ ഇന്ത്യയിലെ ഏഴോളം ബാങ്കുകളില്‍നിന്ന് വ്യാജരേഖകള്‍ നല്‍കി പണം തട്ടിയ കേസിലാണ് വജ്രവ്യാപാരിയായ നീരവ് മോദിയയെയും അമ്മാവന്‍ മെഹുല്‍ ചോക്സിയെയും പൊലീസ് അന്വേഷിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് രാജ്യത്തെ ഞെട്ടിച്ച തട്ടിപ്പ് മോദി നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. 12,000 കോടിയുടെ തട്ടിപ്പാണ് മോദി നടത്തിയിരിക്കുന്നത്. അറസ്റ്റ് സാധ്യത കണക്കിലെടുത്ത് ഇരുവരും ജനുവരി ആദ്യം തന്നെ രാജ്യംവിട്ടതാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad