Type Here to Get Search Results !

Bottom Ad

ഇഖാമ കൈവശമുള്ളവരെയും പോലിസ് പിടികൂടുന്നു: ആശങ്കയോടെ പ്രവാസികള്‍


സൗദി (www.evisionnews.co): സൗദിയില്‍ ഇഖാമയുള്ളവരെ പോലും പോലീസ് പിടികൂടുന്നതായി പരാതി. നിയമലംഘകരില്ലാത്ത രാജ്യമെന്ന കാമ്പയിനിന്റെ ഭാഗമായി നടക്കുന്ന പോലിസ് പരിശോധനകളിലാണ് ഇഖാമയുള്ളവരും പിടിയിലാകുന്നത്. രേഖകളെല്ലാം ഉണ്ടായിട്ടും ഇന്ത്യക്കാരായ നിരവധിപേര്‍ പോലിസ് പിടിയിലാവുന്നുണ്ടെന്നും അതിന് പരിഹാരം വേണമെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകരിലൊരാള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് പരാതി നല്‍കിയിരുന്നു.

അതേസമയം പിടിക്കപ്പെട്ടാലും രേഖകള്‍ ശരിയാണെങ്കില്‍ പേടിക്കാനില്ലെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. പോലിസിന്റെ പിടിയിലാവുന്നവരെ തര്‍ഹീലില്‍ കൊണ്ടുപോയി ബയോമെട്രിക് പരിശോധന നടത്തി നിയമാനുസൃത താമസക്കാരനാണെന്ന് കൃത്യതവരുത്തുമെന്നതിനാല്‍ ഇഖാമയടക്കമുള്ള രേഖകള്‍ കാലാവധിയുള്ളതാണെന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്നും എംബസി അറിയിച്ചു.

നിയമാനുസൃതമായി ഇവിടെ താമസിക്കുന്ന ആരെയും തര്‍ഹീലില്‍ പാര്‍പ്പിക്കില്ല. അത്തരം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും എംബസി അറിയിച്ചു. ഓരോ ദിവസവും നിരവധി വിദേശികളെയാണ് പൊലിസ് പിടികൂടി തര്‍ഹീലിലെത്തിക്കുന്നത്. പിടികൂടിയവരില്‍ നിന്ന് ഇഖാമ കൈവശമുള്ളവരെയും ഇല്ലാത്തവരെയും സന്ദര്‍ശക വിസക്കാരെയും വേര്‍തിരിച്ച് വിവിധ കൗണ്ടറുകളില്‍ പരിശോധിച്ച് നിയമാനുസൃതരാണെന്ന് ഉറപ്പുവരുത്തും.

Post a Comment

0 Comments

Top Post Ad

Below Post Ad