Type Here to Get Search Results !

Bottom Ad

പെന്‍ഷന്‍ കിട്ടാത്തത് കര്‍മഫലംമൂലം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരെ പരിഹസിച്ച് ഗണേഷ് എം.എല്‍.എ


പുനലൂര്‍ (www.evisionnews.co): കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരെ അവഹേളിച്ച് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ. ജോലിചെയ്ത കാലത്തെ കര്‍മഫലം കൊണ്ടാണ് പെന്‍ഷന്‍ കിട്ടാതെന്നായിരുന്നു ഗണേഷിന്റെ പരിഹാസം. പുനലൂര്‍ കോട്ടവട്ടത്ത് റോഡ് ഉദ്ഘാടനം ചെയ്യവേ തിങ്കളാഴ്ചയായിരുന്നു മുന്‍ഗതാഗത മന്ത്രികൂടിയായ ഗണേഷിന്റെ പരാമര്‍ശം. 

പ്രസംഗത്തിന്റെ വിഡിയോ പുറത്തുവന്നു.കൈകാണിച്ചാല്‍ പോലും വണ്ടി നിര്‍ത്താതിരുന്നവര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ കിട്ടാതിരിക്കുന്നതു കര്‍മഫലമെന്നും ഗണേഷ് പറഞ്ഞിരുന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും കെഎസ്ആര്‍ടിസിക്കൊപ്പം ചിലവഴിച്ച ജീവനക്കാര്‍ക്കെതിരെയുള്ള ഗണേഷിന്റെ പരിഹാസം വലിയ വിമര്‍ശനങ്ങള്‍ക്കാണു വഴിതെളിച്ചത്. കെഎസ്ആര്‍ടിസിയെ രക്ഷപെടുത്താന്‍ ബാധ്യസ്ഥനായിരുന്ന മുന്‍മന്ത്രി തന്നെ പെന്‍ഷന്‍കാരെ അവഹേളിച്ചത് അനുചിതമാണെന്നും പെന്‍ഷന്‍കാര്‍ വിമര്‍ശനമുന്നയിക്കുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad