Type Here to Get Search Results !

Bottom Ad

മാലിക് ദീനാര്‍- തളങ്കര പടിഞ്ഞാര്‍ കുന്നില്‍ റോഡ് യാഥാര്‍ത്ഥ്യമാക്കണം


ദുബൈ (www.evisionnews.co): നെച്ചിപ്പടുപ്പ്- പടിഞ്ഞാര്‍- കുന്നില്‍ നിവാസികളുടെ ഏക ഗതാഗത ആശ്രയമായ മാലിക് ദീനാര്‍ റെയില്‍ പാലത്തില്‍ നിന്നാരംഭിച്ച് തളങ്കര പടിഞ്ഞാര്‍ കുന്നില്‍ വഴി കടന്നുപോകുന്ന റോഡിന് മുറവിളി തുടങ്ങിയിട്ട് മൂന്നുപതിറ്റാണ്ടിലേറെയായി. 

കേന്ദ്ര- സംസ്ഥാന- നഗരസഭയ്ക്കും നിവേദനങ്ങള്‍ നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ഈ റോഡ് യാഥാര്‍ത്ഥ്യമായില്ലെന്നും നാട്ടുകാരുടെ ആവശ്യം പരിഗണിക്കണമെന്നും യു.എ.ഇ കാസര്‍കോട് തളങ്കര വെസ്റ്റ് ഹില്‍ മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ഒരു പ്രമേയം മുഖേന സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എം.എല്‍.എ എന്‍.എ നെല്ലിക്കുന്നും കൗണ്‍സിലര്‍ മുജീബ് റഹ്മാനും നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ ആശ്രാന്ത പരിശ്രമം ശ്ലാഘനീയമാണ്. എങ്കിലും ഫലം ലക്ഷ്യം കാണുന്നതിലുള്ള കാലതാമസം നാട്ടുകാരില്‍ ആശങ്കയുളവാക്കുന്നു. 

കയില്‍ റെസ്റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍ ഹുസൈന്‍ പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. കരീം തളങ്കര ഉദ്ഘാടനം ചെയ്തു. ജലാല്‍ തായല്‍ സ്വാഗതവും ബഷീര്‍ കല നന്ദിയും പറഞ്ഞു. ഭാരവാഹികള്‍:ഹുസൈന്‍ പടിഞ്ഞാര്‍ (ചെയര്‍), കരീം തളങ്കര (പ്രസി), അബ്ദുല്‍ റഹീം എന്‍.ഇ, റസാഖ് മുഹമ്മദ്, ജമാല്‍ പി.എസ്, ആസിഫ് ഇഖ്ബാല്‍, നൗഷാദ് പടിഞ്ഞാര്‍, ഷരീഫ് ടൂറിസ്റ്റ് (വൈസ് പ്രസി), ജലാല്‍ തായല്‍ (ജന സെക്ര), ബഷീര്‍ കല, സവാദ് സറാഫ്, സിദ്ദീഖ് കൊപ്പര, മുബാറക് മസ്‌കറ്റ്, സലാം പി.ഇ, അസ്ലം മസ്‌കറ്റ് (സെക്ര), ജാഫര്‍ അബ്ദുള്ള (ട്രഷ).
Tags

Post a Comment

0 Comments

Top Post Ad

Below Post Ad