Type Here to Get Search Results !

Bottom Ad

നുണകള്‍ പറഞ്ഞ് ഭരണത്തിലേറിയ കോമാളിക്കൂട്ടമാണ് ബി.ജെ.പി: നടന്‍ പ്രകാശ് രാജ്


തൃശൂര്‍ (www.evisionnews.co): നുണകള്‍ പറഞ്ഞ് അധികാരം നേടാന്‍ ശ്രമിക്കുന്ന കോമാളിക്കൂട്ടം മാത്രമാണ് ബി.ജെ.പിയെന്ന് നടന്‍ പ്രകാശ് രാജ്. 30ശതമാനം വോട്ടുകൊണ്ട് ഈ രാജ്യത്തിന്റെ തലയിലെഴുത്ത് മാറ്റാമെന്നു കരുതുന്ന മണ്ടന്മാരാണു ഇന്ത്യ ഭരിക്കുന്നതെന്നും ബി.ജെ.പിയെ ഭയക്കുന്നില്ലെന്നും പ്രകാശ് പറഞ്ഞു. 'ജനാധിപത്യശക്തികളുടെ ഐക്യമാണു ഫാഷിസത്തിനുള്ള മറുപടി' എന്ന പേരില്‍ തൃശൂര്‍ തെക്കേഗോപുരനടയില്‍ നടത്തിയ ജനാധിപത്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോലിയില്ലാത്ത യുവത്വം, നിരാശയിലാണ്ടുപോയ കര്‍ഷകര്‍, പരാജയപ്പെട്ട സമ്പദ്വ്യവസ്ഥ എന്നിവയാണ് ബി.ജെ.പി. ഭരണത്തിന്റെ ബാക്കിപത്രം. അവര്‍ ഭരിച്ചുണ്ടാക്കുന്ന കുഴപ്പങ്ങള്‍ ഇല്ലാതാക്കണമെങ്കില്‍ പോലും പത്തുവര്‍ഷം വേണ്ടി വരും. ജനങ്ങള്‍ക്കറിയാം അവര്‍ ഒരുതരം അസ്വസ്ഥതയിലാണു ജീവിക്കുന്നത്. അതിനാല്‍ അടുത്ത തെരഞ്ഞെടുപ്പിനു മുന്‍പ് ഇക്കാര്യങ്ങളൊന്നും ആരോടും വിശദീകരിക്കേണ്ടതില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു. ഭീഷണികള്‍ വരുമ്പോള്‍ തനിക്ക് ശക്തി കൂടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad