Type Here to Get Search Results !

Bottom Ad

'കെട്ട് നാറിയ കര്‍ട്ടന്‍ മാറ്റുന്നത് ഇത്ര തെറ്റാണോ': മന്ത്രിമന്ദിരത്തിലെ ധൂര്‍ത്തിനെ ന്യായീകരിച്ച് മന്ത്രി ബാലന്‍


തിരുവനന്തപുരം (www.evisionnews.co): മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ധൂര്‍ത്തിനെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളെ വിമര്‍ശിച്ച് മന്ത്രി എ.കെ ബാലന്‍. വീടിന്റെ അറ്റകുറ്റപ്പണി നടത്തുന്നതും കര്‍ട്ടന്‍ മാറ്റുന്നതുണ്ട് മാധ്യമങ്ങള്‍ അധികച്ചെലവായി ചിത്രീകരിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു.

അഞ്ചുകൊല്ലമായി വീട്ടില്‍ കെട്ടുനാറിയ കര്‍ട്ടനാണ് വീട്ടിലുണ്ടായിരുന്നത്. അതു മാറ്റുന്നത് ഇത്ര തെറ്റാണോ ?മന്ത്രി ചോദിക്കുന്നു. നിയമസഭാംഗങ്ങള്‍ അധിക വരുമാനം ഉണ്ടാക്കുന്നുണ്ടെന്ന് ആരോപണമുണ്ടെങ്കില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് തയാറാണെന്നും അദ്ദേഹം പറഞ്ഞു. കയ്യില്‍ കാശുള്ളവര്‍ മാത്രം തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ മതിയെന്ന ചിന്താഗതിയാണ് ഇന്നു ചിലര്‍ക്കുള്ളത്. മാസം ഒരുലക്ഷം രൂപ പെന്‍ഷന്‍ വാങ്ങുന്നവരാണ് മന്ത്രിമാരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ മാധ്യമങ്ങളില്‍ വന്നിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളിലൂടെ സംസാരം കേള്‍ക്കുമ്പോള്‍ മനസ്സ് മടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിനില്‍ക്കുമ്പോള്‍ മന്ത്രിമന്ദിരങ്ങള്‍ ഭംഗിയാക്കാന്‍ ലക്ഷങ്ങള്‍ പൊടിക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. കര്‍ട്ടന്‍ മാറ്റുവാനും, കണ്ണട വാങ്ങുവാനും ആയുര്‍വേദ ചികിത്സയ്ക്കും മന്ത്രിമാര്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad