Type Here to Get Search Results !

Bottom Ad

മൈസൂരില്‍ കെ.എസ്.ആര്‍.ടി.സിയും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശികള്‍ക്ക് ദാരുണാന്ത്യം


കാസര്‍കോട് (www.evisionnews.co): മൈസൂരില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് രണ്ട് കാസര്‍കോട് സ്വദേശികള്‍ ദാരുണമായി മരിച്ചു. അണങ്കൂരിലെ ഓട്ടോ ഡ്രൈവറും വിദ്യാനഗര്‍ ഉളിയത്തടുക്കയില്‍ താമസക്കാരനുമായ ജുനൈദ് (26), സുഹൃത്ത് ഉളിയത്തടുക്ക എസ്.പി നഗറിലെ അസ്ഹറുദ്ദീന്‍ (26) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൈസൂര്‍- ബംഗളൂരു റൂട്ടില്‍ എല്‍വാലയിലാണ് അപകടം. ജുനൈദും അസ്ഹറുദ്ദീനും സഞ്ചരിച്ച പിക്കപ്പ് ലോറിയില്‍ എതിരെ വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇരുവരും തത്ക്ഷണം മരിച്ചു. ഉളിയത്തടുക്കയില്‍ ഓട്ടോ ഡ്രൈവറാണ് അസ്ഹറുദ്ദീന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad