Type Here to Get Search Results !

Bottom Ad

മലപ്പുറം രണ്ടത്താണിയില്‍ ബസും കാറും കൂട്ടിയിടിച്ച് മുത്തശ്ശനും പേരക്കുട്ടിയും മരിച്ചു


മലപ്പുറം (www.evisionnews.co): രണ്ടത്താണിയില്‍ ദേശീയ പാതയില്‍ സ്വകാര്യ ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച് മുത്തശ്ശനും മൂന്നു വയസുകാരിയായ പേരക്കുട്ടിയും മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ കേളകം സ്വദേശി മടപ്പള്ളി കുന്നേല്‍ ഡൊമനിക് ജോസഫ് (55), പേരക്കുട്ടി ഡാന്‍ ജോര്‍ജ് (മൂന്ന്) എന്നിവരാണ് മരിച്ചത്. ബന്ധുക്കളായ ജോര്‍ജ് ദേവസ്യ (31), മേഴ്‌സി ഡൊമനിക് (52) എന്നിവരെ പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച അര്‍ധരാത്രി ഒരു മണിയോടെയാണ് അപകടം. പുല്‍പ്പള്ളിയില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുന്ന സ്ലീപര്‍ കോച്ച് എയര്‍ ബസും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad