Type Here to Get Search Results !

Bottom Ad

ആന്ധ്രയിലെ ചിറ്റൂരില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറില്‍ ബസിടിച്ച് കാസര്‍കോട് സ്വദേശികളായ നാലുപേര്‍ മരിച്ചു


കാസര്‍കോട് (www.evisionnews.co): തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനത്തില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസിടിച്ച് നാല് കാസര്‍കോട് സ്വദേശികളായ നാലുപേര്‍ മരിച്ചു. കുമ്പള നായിക്കാപ്പിലെ പക്കീര ഗഡ്ഡി (65), അനുജന്‍ മഞ്ജപ്പ ഗഡ്ഡി (50), ഭാര്യ സുന്ദരി (65), മധൂര്‍ സ്വദേശി സദാശിവന്‍ (45) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ആന്ധ്ര ചിറ്റൂരിലെ ബംഗാരുപാലെം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം.

ശനിയാഴ്ച രാവിലെയാണ് കാറില്‍ പക്കീര ഗഡ്ഡിയും കുടുംബവും അടങ്ങുന്ന ഒമ്പതംഗ സംഘം തിരുപ്പതിയിലേക്ക് തീര്‍ത്ഥാടനത്തിന് പുറപ്പെട്ടത്. കര്‍ണാടക - ആന്ധ്ര അതിര്‍ത്തിയിലെ ചിറ്റൂരില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ പക്കീര ഗഡ്ഡിയുടെ ഭാര്യ വാരിജ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നിലഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad