Type Here to Get Search Results !

Bottom Ad

അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ ജൂണ്‍ മുതല്‍ തുറക്കില്ല: 1585 സ്‌കൂളുകള്‍ക്ക് നോട്ടീസ് നല്‍കി


തിരുവനന്തപുരം (www.evisionnews.co): അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ അടുത്ത അധ്യായന വര്‍ഷം അടച്ചുപൂട്ടും. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചാണ് തീരുമാനം. സ്്കൂളുകള്‍ പൂട്ടാന്‍ കഴിഞ്ഞ വര്‍ഷം എടുത്ത തീരുമാനം കര്‍ശനമായി നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു.

ഇത്തരത്തിലുള്ള 1585 സ്‌കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ഇത് സംബന്ധിച്ച് കെ.എന്‍.എ ഖാദര്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഇപ്പോള്‍ നടന്നു പോകാവുന്ന ദൂരത്ത് സര്‍ക്കാര്‍ സ്‌കൂളുകളുണ്ട്. എന്നിട്ടും അനിയന്ത്രിതമായി സ്വകാര്യ സ്‌കൂളുകള്‍ തുറക്കുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ചില സ്‌കൂളുകള്‍ ഇതു സംബന്ധിച്ച് കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ പൂട്ടിയതെന്നും മന്ത്രി അറിയിച്ചു.

അംഗീകാരമില്ലാത്ത സ്്കൂളുകള്‍ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും സ്്റ്റേ ഒഴിവാക്കി കേന്ദ്ര നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.അംഗീകാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad