Type Here to Get Search Results !

Bottom Ad

കെട്ടിയിട്ടുള്ള തല്ലും 'ക്രൂരമായ' കളറഭിഷേകവും ന്യൂജന്‍ ബര്‍ത്ത്‌ഡേ സെലിബ്രേഷന്‍ ഇങ്ങനെയൊക്കെയാണ്...

സലാം ബെളിഞ്ചം


ആഭാസങ്ങള്‍ കണ്ടുമടുത്തവരാണ് ഞങ്ങള്‍. അത് കല്യാണം മുതല്‍ സകല ആഘോഷത്തെയും (www.evisionnews.co)ആഭാസമാക്കാനാണ് ന്യൂജന്‍ കൊതിക്കുന്നത്. പോരാത്തതിന് കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും പിന്നാമ്പുറ കഥകളും അതിന്റെ പ്രത്യാഘാതങ്ങളും നാം ഉത്കണ്ഠയോടെ മനസിലാക്കുന്നതിനിടയിലാണ് ഒരുവര്‍ഷത്തിനകത്തായി നമ്മുടെ നാട്ടില്‍ ഏറെ പ്രചാരം നേടിയ ഒരുപേക്കൂത്തിനെ തുറന്നുകാട്ടുന്നത്. ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൂട്ടുകാര്‍ സംഘടിതമായി നടത്തിക്കൊണ്ടിരിക്കുന്ന പേക്കൂത്തുകളെ മൃഗീയവും പൈശാചികവുമായ ആഭാസം എന്നുതന്നെ പറയാം. സാധാരണ കേക്കുകള്‍ മുറിക്കുകയും ഗിഫ്റ്റുകള്‍ കൈമാറുകയും ചെയ്യുന്ന ബര്‍ത്ത്‌ഡേ സെലിബ്രേഷന്‍ ഇന്നാകെ മാറിയിരിക്കുന്നു. ഇരുകൈകളെ മരത്തില്‍ ബന്ധിച്ച് താടിയും മീശയും ഭാഗികമായി വെട്ടുകയും മുഖത്തും ശരീരത്തിലും മൈദയും ഉജാലയും അടക്കം വിവിധ പദാര്‍ത്ഥങ്ങളെ കലര്‍ത്തി ഒഴിക്കുകയും ഐസ് കട്ടകള്‍ ശരീര ഭാഗങ്ങളില്‍ കുത്തിനിറക്കുകയും ചെയ്യുന്ന പൈശാചികവും മൃഗീയവുമായ ആഘോഷ പരിപാടികളാണ് ന്യൂജന്‍ ബര്‍ത്ത്‌ഡേ സെലിബ്രേഷന്‍. 

രാത്രിയുടെ യാമങ്ങളില്‍ (www.evisionnews.co)കാടുകള്‍ കയറിയാണ് ഈ ആഘോഷം എന്നത് വിചിത്രം തന്നെ. ഉന്നത വിദ്യാഭ്യസം നേടുകയും മാര്‍ക്കുകള്‍ വാരിക്കൂട്ടുകയും ചെയ്യുമ്പോഴും എന്തുകൊണ്ട് നമ്മുടെ കൗമാരങ്ങള്‍ക്ക് തിരിച്ചറിവും സംസ്‌കാരവും നഷ്ട്ടപ്പെട്ടുപോകുന്നു. എവിടെയാണ് നമുക്ക് പിഴച്ചത്? ആരും ചോദിക്കാനില്ലെന്ന ഭാവമോ അതോ സുഖസൗകര്യങ്ങളുടെ അതിപ്രസരമോ?.. ഒരുകാലത്ത് മനുഷ്യനിര്‍മിതിയുടെ കേന്ദ്രം കൂടിയായിരുന്നു വിദ്യാലയങ്ങള്‍. അവിടെ സഹപാഠിയുടെ വേദനകള്‍ക്ക് പരിഹാരം ഉണ്ടായിരുന്നു. ഒഴിവുസമയങ്ങളിലെ വിശ്രമകേന്ദ്രം മരച്ചുവടുകളായിരുന്നു. ഒന്നിച്ചുനടക്കലും വിശേഷണങ്ങള്‍ പങ്കുവെക്കലും ബസില്‍ യാത്രചെയ്യലുമെല്ലാം വിദ്യാര്‍ത്ഥി ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ നാം ഇന്ന് കാണുന്നത് സ്‌കൂള്‍ വിട്ടാല്‍ ഗെയിം സെന്ററുകളിലേക്ക് ഓടിപ്പോകുന്ന ന്യൂജനറേഷനെയാണ്. മസ്തിഷ്‌കവും മനുഷ്യത്വവും മരവിച്ച ഒരുപാട് ജിവിതകോലങ്ങള്‍. അടുത്തിരിക്കുന്നവനോട് മനസ് തുറന്ന് ചിരിക്കാന്‍ മെനക്കെടാതെ അകലയുള്ളവരോട് (www.evisionnews.co)ചാറ്റുന്ന തിരക്കിലാണവര്‍. 

വിശന്ന മധുവിനെ ആള്‍കൂട്ടം തല്ലിക്കൊന്നപ്പോള്‍ 'കേരളമേ മാപ്പ്' എന്നു പറഞ്ഞ് ഹാഷ്ടാഗ് നടത്തിയ ന്യൂജന്‍സ്, മധുവിനെ മരണത്തിലേക്ക് നയിച്ചത് വിശപ്പാണെങ്കില്‍, വിശപ്പടക്കേണ്ട ഭക്ഷണപദാര്‍ഥം വലിച്ചെറിഞ്ഞും മുഖത്തും ശരീരത്തിലും പുരട്ടിയും നടത്തുന്ന ആഭാസമുണ്ടല്ലോ അതിനെ എങ്ങനെ ന്യായീകരിക്കും. സകല തോന്നിവാസങ്ങളും പേകൂത്തുകളും കാണിച്ചുകൂട്ടി അതിനെ ഫോട്ടോയും വീഡിയോയും എടുത്തു സ്റ്റാറ്റസ് ഇട്ടുകളിക്കുന്നു. മാത്രമല്ല അതില്‍ അഭിമാനം കൊള്ളുന്ന പുതുതലമുറ. നിങ്ങളില്‍ നിന്ന് എന്താണ് സമൂഹ പ്രതീക്ഷിക്കേണ്ടത്. (www.evisionnews.co)ഇന്നിന്റെ വിദ്യാര്‍ത്ഥി സമൂഹമാണ് നാളെയുടെ ലോകം. പ്രബുദ്ധരായ വിദ്യാര്‍ത്ഥി സമൂഹത്തിന് മാത്രമേ നല്ല നാളെയെ പടര്‍ത്തുയര്‍ത്താന്‍ സാധിക്കുകയുള്ളു. 

വിദ്യാര്‍ത്ഥികളില്‍ നിന്ന് വിദ്യാര്‍ഥിത്വവും ധാര്‍മിക ബോധവും നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്നു. നന്മയുടെ വക്താക്കളായ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ഉണ്ടെങ്കിലും അവരെ ഒറ്റപ്പെടുത്തുന്ന സ്ഥിതി വിശേഷമാണ് കണ്ടുവരുന്നത്. രാത്രി വൈകി ഉറങ്ങി ഉച്ചയാകുമ്പോള്‍ ഉറങ്ങി എണീക്കുന്ന ന്യൂജന്‍. വലിയ അപകടമാണ് ഭാവിയില്‍ നമ്മെ കാത്തിരിക്കുന്നത്. ബൈക്ക് ന്റെയും സ്മാര്‍ട്ട് ഫോണിന്റെയും ലോകത്ത് നിന്ന് യാഥാര്‍ത്യത്തിലേക്ക് അവരെ കൈപിടിച്ച് (www.evisionnews.co)ഉയര്‍ത്തേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. യാഥാര്‍ത്യങ്ങള്‍ ഉള്‍കൊള്ളാന്‍ ന്യൂജന്‍ തയാറാവണമെന്ന അഭ്യര്‍ത്ഥനയോടെ... പ്രതീക്ഷയോടെ... 












Tags

Post a Comment

0 Comments

Top Post Ad

Below Post Ad