Type Here to Get Search Results !

Bottom Ad

ന്യൂനപക്ഷ വേട്ട: ഭരണ കൂട ഭീകരതയുടെ ഇസ്ലാ മോഫോബിക് വേർഷൻ; യൂത്ത് ലീഗ്


കൊല്ലമ്പാടി :(www.evisionnews.co) ഇസ്ലാമിക പ്രബോധനം ഏറ്റവും വലിയ കുറ്റമായി ചിത്രീകരിക്കുന്ന നിലവിലുള്ള സാഹചര്യത്തിൽ എം.എം. അക്ബറിന്റെ അറസ്റ്റിലൂടെ ഒരു പൗരന്റെ മൗലികാവകാശത്തിനും ഇസ്ലാമിക പ്രബോധനത്തിനുമെതിരെ ഉയരുന്ന വെല്ലുവിളിയാണ് സംജാതമായിരിക്കുന്നതെന്ന് യൂത്ത് ലീഗ് കൊല്ലമ്പാടി ശാഖ കമ്മിറ്റി 
പ്രവർത്തക കൺവെൻഷനിൽ  അഭിപ്രായപ്പെട്ടു.
മത പ്രബോധകരെ തീവ്രവാദികളാക്കാനുള്ള പിണറായി സർക്കാറിന്റെ നീക്കത്തിന്റെ ഭാഗമാണ് എം.എം അക്ബറിന്റെ അറസ്റ്റ്.കേന്ദ്രം ഭരിക്കുന്ന സംഘ് പരിവാറിനെ പോലെ തന്നെ സംസ്ഥാന സർക്കാറും പെറുമാറുകയാണെങ്കിൽ ശക്തമായ ജനാധിപത്യ പ്രതിഷേധം ഉയരുക തന്നെ ചെയ്യുമെന്നും ഇത്തരം നടപടികളിലൂടെ ന്യൂനപക്ഷങ്ങൾക്കിടയിൽ അരാജകത്വം സൃഷ്ടിച്ചു അതു വഴിയുള്ള രാഷ്ട്രീയ മുതലെടുപ്പാണ് സി.പി.എം ന്റെയും ബിജെപിയുടെയും ലക്ഷ്യമെന്നും യോഗം കൂട്ടിച്ചേർത്തു.
യോഗത്തിൽ ശാഖ പ്രസിഡണ്ട് ഖലീൽ വീറ്റു അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മുൻസിപ്പൽ വൈസ് പ്രസിഡണ്ട് ജലീൽ അണങ്കൂർ ഉദ്ഘാടനം ചെയ്തു. ശാഖ ജനറൽ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. നിസാം വലിയ വളപ്പ്, ഖലീൽ ശൈഖ, നിസാർ കൊല്ലമ്പാടി, റൗഫ് കൊല്ലമ്പാടി, മർവാൻ ,ഇല്യാസ് കോഹിനൂർ, നജീബ് അറഫ തുടങ്ങിയവർ പ്രസംഗിച്ചു.
ശാഖാ ട്രഷറർ അശ്റഫ് കോഹിനൂർ നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad