ബെംഗളൂരു: ബെംഗളൂരു എഫ് സി ഈ സീസണിലെ തങ്ങളുടെ നാലാം ജേഴ്സിയും പുറത്തിറക്കി. ഇന്ന് നടക്കുന്ന ടോപ് ഓഫ് ദി ടേബിള്‍ മത്സരത്തില്‍ ചെന്നൈയിന്‍ എഫ് സിക്കെതിരെ ബെംഗളൂരു എഫ് സി ഈ ജേഴ്സി അണിഞ്ഞാകും കളത്തില്‍ ഇറങ്ങുക. മഞ്ഞ നിറത്തിലാണ് ബെംഗളൂരു എഫ് സിയുടെ ജേഴ്സി.
മൂന്നാം ജേഴ്സി ആയാണ് ബെംഗളൂരു എഫ് സി ഇത് അവതരിപ്പിച്ചത് എങ്കിലും ഇത് ബെംഗളൂരുവിന്റെ നാലാം കിറ്റാണ്. ഹോം കിറ്റായ നീലയ്ക്കും എവേ കിറ്റായ വെള്ളയ്ക്കും പുറമെ കഴിഞ്ഞ ആഴ്ച പച്ച ജേഴ്സി അണിഞ്ഞായിരുന്നു ബെംഗളൂരു കളത്തില്‍ ഇറങ്ങിയത്. ഈ പുതിയ കിറ്റ് കൂടി ആകുമ്ബോള്‍ നാല് കിറ്റായി ബെംഗളൂരു എഫ് സിക്ക്. പ്യൂമ ആണ് ബെംഗളൂരുവിന്റെ കിറ്റുകള്‍ ഒരുക്കുന്നത്.
Post a Comment
0 Comments