Type Here to Get Search Results !

Bottom Ad

കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ സ്വത്ത് വെളിപ്പെടുത്തണം: യച്ചൂരി


ന്യൂഡല്‍ഹി പാര്‍ട്ടിയോ പദവിയോ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. എല്ലാ കേന്ദ്രകമ്മിറ്റി അംഗങ്ങളും സ്വത്തു വിവരം വെളിപ്പെടുത്തണമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കേരള ഘടകം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണു പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

അതേസമയം, ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചെന്നു യച്ചൂരി സ്ഥിരീകരിക്കുകയും ചെയ്തു. പരാതി കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിയില്‍ അതിന്റേതായ രീതിയും നടപടിക്രമങ്ങളുമുണ്ട്. പാര്‍ട്ടി രീതിയില്‍ ഉചിതമായ നടപടിയുണ്ടാകും. അക്കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകും. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് മറുപടി നല്‍കി. അതുതന്നെയാണ് ഇപ്പോള്‍ പാര്‍ട്ടിക്കു പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസിലെ യുഎഇ പൗരനായ പരാതിക്കാരന്‍ തിങ്കളാഴ്ച കേരളത്തിലെത്തി വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് യച്ചൂരിയുടെ പരാമര്‍ശം വരുന്നത്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad