ബോജ്പൂര്‍: (www.evisionnews.co)ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതിനു ശേഷം വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്.
ജനുവരി 31-ന് രാത്രിയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നത്. കൊല്‍ക്കത്തയില്‍ ജോലി ചെയ്യുന്ന കുട്ടിയുടെ പിതാവ് തിരികെ എത്തിയതിനു ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. അറ വനിത പൊലീസ് സ്റ്റേഷനില്‍ ആയിരുന്നു പരാതി നല്‍കിയിരുന്നത്.
സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന പെണ്‍കുട്ടിയെ ആറംഗ സംഘം ക്രൂരമായി പീഡിപ്പിക്കുകയും രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതിനു ശേഷം സമൂഹമാധ്യമമായ വാട്സാപ്പ് ഗ്രൂപ്പിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തെന്നായിരുന്നു പരാതിയില്‍ പറയുന്നത്.
ബഹാര ജില്ലയിലെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായതെന്ന് പരാതിയില്‍ പറയുന്നു. പതിനാലുകാരിയായ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നെന്ന് അറ വനിത സ്റ്റേഷനിലെ പൂനം കുമാരി അറിയിച്ചു.
അതേസമയം, സംഭവത്തില്‍ കുറ്റാരോപിതനായ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്നും മറ്റു അഞ്ചുപേരെ ഇതുവരെ അറസ്റ്റു ചെയ്യാന്‍ സാധിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. അവര്‍ക്ക് വേണ്ടിയുള്ള ഊര്‍ജിതമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
Post a Comment
0 Comments