തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്തിന്റെ പലഭാഗത്തുമുണ്ടായ അപ്രതീക്ഷിത മഴയ്ക്ക് പിന്നില്‍ അന്തരീക്ഷത്തില്‍ പെട്ടെന്ന് രൂപം കൊണ്ട മേഘപടല പ്രതിഭാസം (ക്ലൗഡ് ബാന്‍ഡ്). രാജ്യത്തിന്റെ വടക്കു- കിഴക്ക് ഭാഗത്ത് 3000 കിലോമീറ്ററിലധികം നീളത്തില്‍ രൂപംകൊണ്ട പ്രതിഭാസത്തെ തുടര്‍ന്ന് രണ്ടുദിവസം കൂടി മഴലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷികര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചിരുന്നെങ്കിലും എറണാകുളത്താണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.
മകര മാസത്തില്‍ ചിലദിവസങ്ങില്‍ മഴ പെയ്യാറുണ്ടെങ്കിലും ഇത്തരത്തിലൊരു അപൂര്‍വ്വപ്രതിഭാസം രൂപം കൊള്ളുന്നത് അപൂര്‍വ്വമാണെന്ന് കൊച്ചി അഡ്വാന്ഡസ്ഡ് സെന്റര്‍ഫോര്‍ അറ്റ്മോസ്ഫറിക് റെഡാര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി മനോജ് പറയുന്നു.
Post a Comment
0 Comments