ലഖ്നൗ:(www.evisionnews.co) യു.പിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം പ്രതിജ്ഞ ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്. ഹോം ഗാര്‍ഡ്സ് ഡയറക്ടര്‍ ജനറലായ സൂര്യകുമാര്‍ ശുക്ലയാണ് പ്രതിജ്ഞ ചെയ്തത്. ലഖ്നൗ സര്‍വകലാശാലയില്‍ നടന്ന ചടങ്ങിലാണ് ശുക്ല പ്രതിജ്ഞ എടുത്തത്. 1982 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ശുക്ല.
പോലീസ് ഉദ്യോഗസ്ഥന്‍ രാക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രതിജ്ഞ എടുത്തത് വിവാദമായിട്ടുണ്ട്. സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിശദീകരണം തേടി. അയോധ്യ കേസില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അന്തിമവാദം തുടങ്ങാനിരിക്കെയാണ് വിവാദ വീഡിയോ പ്രചരിച്ചത്. അതേസമയം തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും വാക്കുകള്‍ അടര്‍ത്തി മാറ്റി പ്രചരിപ്പിക്കുകയായിരുന്നുവെന്നും ശുക്ല വിശദീകരിച്ചു
Post a Comment
0 Comments