Type Here to Get Search Results !

Bottom Ad

പ്രണയദിനത്തില്‍ പ്രത്യേക പരിപാടികള്‍ വേണ്ട;​ബജ്​റംഗദള്‍

Image result for വാലന്റൈൻസ് ​ ദിനത്തില്‍ഹൈദരാബാദ്​:(www.evisionnews.co) പ്രണയദിനത്തില്‍ പബ്ബുകളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കരു​തെന്ന്​ ബജ്​റംഗദള്‍. ഹൈദരാബാദിലെ ബന്‍ജാര, ജൂബിലി ഹില്‍സ്​ ഏരിയകളിലെ   പബ്ബുടമകളോടാണ്​ ഫെബ്രുവരി14    വാലന്റൈൻസ് ​ ദിനത്തില്‍ പ്രത്യേക ആഘോഷങ്ങള്‍ പാടില്ലെന്ന്​ വിലക്കിയിരിക്കുന്നത്​. വാലന്റൈൻസ് ​  ഡേ ഭാരതസംസ്​കാരത്തിന്​ ചേര്‍ന്നതല്ലെന്നും അതിനാല്‍ ഫെബ്രുവരി 14 ന്​ യാതൊരുവിധ പരിപാടികളും സംഘടിപ്പിക്കരുതെന്നും ബജ്​റംഗദള്‍ ആവശ്യപ്പെട്ടു.

യുവാക്കള്‍ ഇന്ത്യന്‍ സംസ്​കൃതിയെ ബഹുമാനിക്കുന്നില്ലെന്നും പാശ്ചാത്ത സംസ്​കാര​ത്തെ അനുകരിക്കുന്ന പ്രവണതയാണുള്ളതെന്നും ബജ്​റംഗദള്‍ നേതാവ്​ വിശാല്‍ പ്രസാദ്​ പറഞ്ഞു.​ പ്രണയദിനം പോലുള്ള ആഘോഷങ്ങള്‍ ചെറുപ്പക്കാരുടെ തൊഴിലിനെ പോലും ബാധിക്കുന്നുണ്ട്​. ഇത്തരക്കാര്‍ പൊതുസമൂഹത്തിന്​ തന്നെ ശല്യമാണെന്നും വിശാല്‍ പ്രസാദ്​ പറഞ്ഞു. 
െഹൈദരാബാദ്​ നഗരത്തിലെ കടകളിലും ഗിഫ്​റ്റ്​ ഷോപ്പുകളിലും പ്രണയദിന സമ്മാനങ്ങളുടെ വന്‍ വില്‍പനയാണ്​ നടക്കുന്നത്​. പ്രണയദിനത്തോടനുബന്ധിച്ച്‌​ നഗരത്തില്‍ പൊലീസ്​ കനത്ത സുരക്ഷയാണ്​ ഒരുക്കിയിരിക്കുന്നത്​.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad