തിരുവനന്തപുരം:(www.evisionnews.co)തിരുവനന്തപുരം വലിയ തുറയില്‍ ട്രാന്‍സ്ജെന്‍ഡറിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയതാണെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനം അരങ്ങേറിയത്. വസ്ത്രങ്ങള്‍ വലിച്ചൂകീറിയും മുടിപിടിച്ചുവലിച്ചും നിരന്തരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് വലിയതുറ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു
തുടര്‍ന്ന് പൊലീസ് ഇടപെട്ട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ആരും പരാതി നല്‍കാത്തതിനാല്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.തിരുവനന്തപുരം സ്വദേശിയായ ഇവര്‍ കഴിഞ്ഞ കുറേ കാലമായി നാഗര്‍കോവിലിലാണ് താമസം. രണ്ടുദിവസം മുന്‍പാണ് തിരികെ നാട്ടിലേക്ക് എത്തിയത്. ഇവരുടെ ഫോണ്‍ പിടിച്ചുവാങ്ങിയ നാട്ടുകാര്‍ അതിലെ നമ്ബറുകളിലേക്ക് വിളിച്ചു. ചിലര്‍ അസഭ്യം പറയുകയും ചെയ്യുകയുണ്ടായി.
വീടോ നാട്ടുകാരോ ഇല്ലാത്ത ഇവര്‍ വലിയതുറ ബീച്ചില്‍ അലഞ്ഞുതിരിയവെ ആണ് കൂട്ടമായ ആക്രമണം ഉണ്ടായത്.ഐഡി കാര്‍ഡില്ലെന്നാരോപിച്ചും മര്‍ദ്ദനം തുടര്‍ന്നിരുന്നു. രണ്ടു പൊലീസുകാരേയും നാട്ടുകാര്‍ മര്‍ദ്ദിച്ചു
Post a Comment
0 Comments