Type Here to Get Search Results !

Bottom Ad

ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദുബായ്


ദുബായ് : ദുബായിലെത്തുന്ന സന്ദര്‍ശകരില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാര്‍ നിലനിര്‍ത്തുന്ന അനുകൂല സാഹചര്യം ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്താന്‍ ദുബായ് തയാറെടുക്കുന്നു. ഇതിനായി എല്ലാ വിഭാഗത്തില്‍ പെട്ടവരെയും ആകര്‍ഷിക്കാനുള്ള പാക്കേജുകള്‍ തയാറാക്കും. ദുബായിലെ പ്രധാന ടൂറിസം-ഉല്ലാസ കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള വ്യാപക പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. ഇന്ത്യയില്‍ നടക്കുന്ന ടൂറിസം മേളകളില്‍ ദുബായ് ടൂറിസം (ദുബായ് ഡിപാര്‍ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിങ്) സാന്നിധ്യം വര്‍ധിപ്പിക്കും. ന്യൂഡല്‍ഹിയില്‍ നടന്ന ഇരുപത്തഞ്ചാമത് സൗത്ത് ഏഷ്യ ട്രാവല്‍ ആന്‍ഡ് ടൂറിസം എക്‌സ്‌ചേഞ്ചില്‍ (എസ്എടിടിഇ) വന്‍ പ്രതിനിധി സംഘവുമായാണ് ദുബായ് ടൂറിസം എത്തിയത്. ഹോട്ടല്‍, ടൂറിസം മേഖലകളില്‍ നിന്നുള്ള 23 പങ്കാളികള്‍ക്കു പുറമെ വിവിധ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു. കുറഞ്ഞ ചെലവില്‍ ഉല്ലാസത്തിനും ബിസിനസ് യോഗങ്ങള്‍ സംഘടിപ്പിക്കാനും ഏറ്റവും യോജിച്ച സ്ഥലമാണു ദുബായ് എന്നു പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ നിന്നുള്ള കുറഞ്ഞ യാത്രാസമയം, സുരക്ഷിതത്വം, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും അനുകൂല ഘടകങ്ങളാണ്. കഴിഞ്ഞ വര്‍ഷം 21 ലക്ഷം ഇന്ത്യക്കാര്‍ ദുബായില്‍ എത്തിയതായാണു കണക്ക്. ഒറ്റവര്‍ഷംകൊണ്ട് 20 ലക്ഷത്തിലേറെ സന്ദര്‍ശകര്‍ ഒരു രാജ്യത്തു നിന്നെത്തിയതില്‍ റെക്കോര്‍ഡ് ആണിത്. സന്ദര്‍ശകരുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 15% വീതം വര്‍ധന രേഖപ്പെടുത്തുന്നു. സന്ദര്‍ശകരുടെ അഭിരുചിക്കിണങ്ങിയ പാക്കേജുകള്‍ ഒരുക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുന്നതായി ദുബായ് ടൂറിസം സിഇഒ: ഇസാം കാസിം പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad