ഡല്‍ഹി:(www.evisionnews.in) ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനി നോക്കി നില്‍ക്കെ ബസില്‍ വച്ചു പരസ്യമായി സ്വയംഭോഗം ചെയ്ത മധ്യവയസ്കനെ ന്യായികരിക്കുന്ന രീതിയിലുള്ള എഴുത്തുകാരി തസ്ലിമ നസ്രിന്റെ പ്രസ്താവന വിവാദമാകുന്നു. ഇന്നത്തെകാലത്തു ഭേദം പരസ്യമായ സ്വയം ഭോഗമാണെന്നായിരുന്നു തസ്ലിമ ട്വീറ്റ് ചെയ്തത്.ആള്‍കൂട്ടത്തിടനിയില്‍ നിന്നു ഒരാള്‍ സ്വയംഭോഗം ചെയ്യുന്നതു വലിയ തെറ്റായി കാണേണ്ടതില്ല.
കൊലപാതകം ചെയ്യുന്നതിനേക്കാളും പീഡിപ്പിക്കുന്നതിനേക്കാളും ഭേദം സ്വയംഭോഗം ചെയ്യുന്നതാണ്. ആള്‍കൂട്ടത്തില്‍ വച്ചു സ്വയംഭോഗം ചെയ്യുന്നതു കുറ്റമാണോ എന്നും തസ്ലിമ ചോദിക്കുന്നുണ്ട്.എന്നാല്‍ ഐപിസി സെഷനുകള്‍ നിരത്തി സോഷില്‍ മീഡിയ ഇതു കുറ്റമാകുന്നത് എങ്ങനെ എന്നും വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണു ബസില്‍ യാത്ര ചെയ്തിരുന്ന ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി ബസില്‍ വച്ചു സ്വയംഭോഗം ചെയ്തയാളുടെ വീഡിയോ സോഷില്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഇതേ തുടര്‍ന്നു പോലീസ് ഇയാള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
Post a Comment
0 Comments