മലപ്പുറം:(www.evisionnews.co)വേങ്ങര ടൗണിൽ അശരണർക്ക് ഒരുനേരത്തെ ഭക്ഷണം നൽകി എസ് വൈഎസ് പ്രവര്‍ത്തകരുടെ മാതൃകാപ്രവര്‍ത്തനം. സോണ്‍ എസ് വൈ എസ് സാന്ത്വനം കാംപയിന്റെ ഭാഗമായാണ് പ്രവര്‍ത്തകര്‍ പൊതിച്ചോര്‍ വിതരണം ചെയ്തത്.തെരുവ് കച്ചവടക്കാര്‍, ചെരിപ്പുകുത്തികള്‍ പ്ലാസ്റ്റിക് മാലിന്യം പെറുക്കി വിറ്റ് ജീവിക്കുന്നവര്‍, അന്ധര്‍, നിര്‍ദ്ധന ഡ്രൈവര്‍മാര്‍,ആയൂര്‍വേദ ആശുപത്രിയിലെ രോഗികള്‍ തുടങ്ങിയവര്‍ക്കാണ് പൊതിച്ചോര്‍ നല്‍കിയത്.
കേരള മുസ്ലീം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് പി അബ്ദുഹാജി വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു.പി അബ്ദു ഉമാനിയ്യ,അലവിക്കുട്ടി നെല്ലിപറമ്ബ് ,കെ മുസ്തഫ സഖാഫി നേതൃത്വംനല്‍കി.ഓരോഭക്ഷണപ്പൊതികളും അര്‍ഹരായവരിലേക്ക് തന്നെ എത്തിക്കുവാന്‍ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിച്ചു.
ഈ മാതൃകാപ്രവര്‍ത്തനം മറ്റുമേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. പ്രവര്‍ത്തകരുടെ പൂര്‍ണസഹകരണത്തോടെയാണു ഈ ജീവകാരുണ്യ പ്രവര്‍ത്തി നടത്താന്‍ എസ് വൈഎസ് മുന്നിട്ടിറങ്ങിയത്.
പ്രവര്‍ത്തകര്‍ തെരിലിറങ്ങിയാണു ഭക്ഷണം വിതരണം ചെയ്തത്. വേങ്ങരയിലെ കച്ചവടക്കാര്‍, ചെരിപ്പുകുത്തികള്‍ .പ്ലാസ്റ്റിക് മാലിന്യം പെറുക്കി വിറ്റ് ജീവിക്കുന്നവര്‍, അന്ധര്‍, നിര്‍ദ്ധന ഡ്രൈവര്‍മാര്‍,ആയൂര്‍വേദ ആശുപത്രിയിലെ രോഗികള്‍ എന്നിവരെ നേരിട്ട് കണ്ടെത്തി കയ്യോടെ ഭക്ഷണപ്പൊതി നല്‍കുകയായിരുന്നു.
Post a Comment
0 Comments