പെഷാവര്‍: (www.evisionnews.co)സ്വകാര്യ ചടങ്ങില്‍ അവതരണത്തിനു വിസമ്മതിച്ച നടിയെ പാക്കിസ്ഥാനില്‍ വെടിവച്ചു കൊലപ്പെടുത്തി. പ്രമുഖ പഷ്ത്വ നാടക നടിയും ഗായികയുമായ സുംബുള്‍ ഖാനെയാണ് ഖൈബര്‍ പഷ്തൂണ്‍ക്വ പ്രവിശ്യയില്‍ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്. ഒരു സ്വകാര്യ ചടങ്ങില്‍ പരിപാടി അവതരിപ്പിക്കണമെന്ന ആവശ്യം നിരസിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. നടി പ്രതികരണമറിയിച്ച ഉടന്‍ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.നടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷം ആരംഭിച്ചിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. മറ്റൊരാള്‍ പഷ്ത്വ ഗായിക ഗസാല ജാവേദിന്റെ മുന്‍ ഭര്‍ത്താവാണ്.ഇവര്‍ക്കായുള്ള അന്വേഷം തുടങ്ങിയതായ് പോലീസ് അറിയിച്ചു.
Post a Comment
0 Comments