Type Here to Get Search Results !

Bottom Ad

പ്രവാസിയുടെ മരണം: പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി

Image result for പ്രവാസിയുടെ ആത്മഹത്യതിരുവനന്തപുരം: (www.evisionnews.co)പ്ര​വാ​സിയായിരുന്ന സു​ഗ​തന്‍ തൂ​ങ്ങി മ​രി​ക്കാ​നി​ട​യായ സം​ഭ​വ​ത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് ആത്മഹത്യാക്കുറ്റം ചുമത്തി. നേരത്തെ, അസ്വാഭിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്.

അതേസമയം, സംഭവത്തെക്കു​റി​ച്ച്‌ അ​ന്വേ​ഷ​ണ​ത്തി​ന് സം​സ്ഥാന മ​നു​ഷ്യാ​വ​കാശ ക​മ്മീ​ഷന്‍ ഉ​ത്ത​ര​വി​ട്ടു.കൊ​ല്ലം റൂ​റല്‍ എ​സ്.​പി ,​ജി​ല്ലാ ക​ള​ക്ടര്‍ എ​ന്നി​വര്‍ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ച്‌ മൂ​ന്നാ​ഴ്ച​ക്ക​കം റി​പ്പോര്‍​ട്ട് സ​മര്‍​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മി​ഷന്‍ അം​ഗം കെ.​മോ​ഹന്‍​കു​മാര്‍ നിര്‍​ദേ​ശി​ച്ചു. കേ​സ് മാര്‍​ച്ച്‌ 20​ന് കൊ​ട്ടാ​ര​ക്ക​ര​യില്‍ ന​ട​ക്കു​ന്ന സി​റ്റിം​ഗില്‍ പ​രി​ഗ​ണി​ക്കും. 

പു​ന​ലൂര്‍ ഐ​ക്ക​ര​ക്കോ​ണം വാ​ഴ​മണ്‍ ആ​ലിന്‍​കീ​ഴില്‍ വീ​ട്ടില്‍ സു​ഗ​തന്‍ ( 64 ) വെ​ള്ളി​യാ​ഴ്ച​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത് . ഇ​ള​മ്ബല്‍ പൈ​നാ​പ്പിള്‍ ജം​ഗ്ഷ​ന് സ​മീ​പം വര്‍​ക്ക് ഷോ​പ്പ് ന​ട​ത്തു​ന്ന​തി​നാ​യി നിര്‍​മ്മി​ച്ച ഷെ​ഡില്‍ ക​യ​റില്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യില്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു .​ പ്ര​വാസ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്‌ നാ​ട്ടി​ലെ​ത്തി പു​തിയ സം​രം​ഭം തു​ട​ങ്ങു​ന്ന​തി​നാ​യി നിര്‍​മ്മി​ച്ച വര്‍​ക്ക്ഷോ​പ്പ് ഷെ​ഡ് നി​ലം നി​ക​ത്തിയ സ്ഥ​ല​ത്താ​ണെ​ന്ന പേ​രില്‍ കൊ​ടി​കു​ത്തി​യ​തി​നെ തു​ടര്‍​ന്നാ​ണ് സു​ഗ​തന്‍ ജീ​വ​നൊ​ടു​ക്കി​യ​ത് .​ സംഭവത്തില്‍ പ്രതികളാരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 

Post a Comment

0 Comments

Top Post Ad

Below Post Ad