തലശ്ശേരി (www.evisionnews.co): ജില്ലയില്‍ വീണ്ടും രാഷ്ട്രീയത്തിന്റെ പേരില്‍ രക്തച്ചൊരിച്ചില്‍. സി.പി.എം- ആര്‍.എസ്.എസ് സംഘര്‍ഷം മിക്കവാറും ഉണ്ടാകുന്ന മാനന്തേരിയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. കിഴക്കേ കതിരൂര്‍ സ്വദേശിയായ ഷാജനാണ് വെട്ടേറ്റത്.
രാവിലെ പാല്‍ വിതരണം നടത്തുന്നതിനിടയിലാണ് ഷാജന്‍ ആക്രമിക്കപ്പെട്ടത്. കാലിന് ഗുരുതരമായി പരിക്കേറ്റു. ഇപ്പോള്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ് ഷാജന്‍. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു.
Post a Comment
0 Comments